നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസില്‍ ക്രൈം നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. യൂട്യൂബ് ചാനലിലൂടെ ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്. രാവിലെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ALSO READ: സിനിമയിൽ പുരുഷന്മാർക്ക് മേധാവിത്വം, തമിഴ് സിനിമാ സംവിധായകൻ സെറ്റിൽ വെച്ച് തല്ലി: പത്മപ്രിയ
ക്രൈം നന്ദകുമാർ തന്റെ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തുകയും സ്ത്രീത്വത്തത്തെ അപമാനിക്കും വിധം സംസാരിക്കുകയും ചെയ്തുവെന്നാണ് കേസ്. ഐടി നിയമപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പരാതി ലഭിച്ചതിനു പിന്നാലെ യൂട്യൂബ് ചാനലിലെ വീഡിയോ ഡിലീറ്റ് ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇതിന് തയാറാകാതെ വന്നതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് ചെയുകയായിരുന്നു.