MOVIES

ആഴത്തില്‍ സ്പര്‍ശിക്കുന്ന പ്രണയ കഥ; 'ഓ സാത്തി രേ'യുമായി ഇംതിയാസ് അലി

ഈ മാസം അവസാനത്തോടെ നിര്‍മാണം ആരംഭിക്കാനിരിക്കുന്ന 'ഓ സാത്തി രേ' സമകാലിക പ്രണയത്തെ കുറിച്ചാണ് സംസാരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


ബോളിവുഡ് സംവിധായകന്‍ ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ഓ സാത്തിരേ പ്രഖ്യാപിച്ചു. നെറ്റ്ഫ്‌ലിക്‌സിലാണ് സീരീസ് സ്ട്രീം ചെയ്യുക. ഓ സാത്തിരേ കൂടി ചേര്‍ത്ത് മൂന്ന് പ്രൊജക്ടുകളാണ് ഇംത്യാസ് അലിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ദില്‍ജിത് ദോസഞ്ജ്, വേദാങ് റെയ്ന, നസീറുദ്ദീന്‍ ഷാ എന്നിവര്‍ അഭിനയിക്കുന്ന ഒരു ചിത്രവും ഫഹദ് ഫാസില്‍, ത്രിപ്തി ദിമ്രി എന്നിവര്‍ അഭിനയിക്കുന്ന ഇഡിയറ്റ്സ് ഓഫ് ഇസ്താംബുള്‍ എന്ന മറ്റൊരു ചിത്രവും അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു.

അമര്‍ സിംഗ് ചംകീലയുടെ മികച്ച വിജയത്തിന് ശേഷം, നെറ്റ്ഫ്‌ലിക്‌സും ഇംത്യാസ് അലിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സീരീസിനുണ്ട്. വിന്‍ഡോ സീറ്റ് ഫിലിംസും റിലയന്‍സ് എന്റര്‍ടൈന്‍മെന്റും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ പരമ്പര, നെറ്റ്ഫ്‌ലിക്‌സും അലിയും തമിലുള്ള സഹകരണത്തെ ശക്തിപ്പെടുത്തുന്നു. അദിതി റാവു ഹൈദാരി, അവിനാശ് തിവാരി, അര്‍ജുന്‍ രാംപാല്‍ എന്നീ അഭിനേതാക്കളുടെ സാന്നിധ്യത്തില്‍, സങ്കീര്‍ണ്ണവും ആഴത്തില്‍ സ്പര്‍ശിക്കുന്നതുമായ ഒരു പ്രണയകഥയായിരിക്കും ഓ സാത്തി രേ.

'ഓ സാത്തി രേ അതിന്റെ വികസനത്തിന്റെ ഓരോ വഴിത്തിരിവിലും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഒരു വിന്റേജ് ഹൃദയമുള്ള ആധുനിക കഥയാണിത്, മെട്രോപൊളിറ്റന്‍ ജീവിതത്തിന്റെ കുഴപ്പങ്ങള്‍ക്കെതിരെ ഒരുക്കിയ ഒരു മാന്ത്രിക യക്ഷിക്കഥ. ഈ മികച്ച അഭിനേതാക്കളെ സംവിധാനം ചെയ്യുന്നതില്‍ എനിക്ക് ആശ്വാസവും ആവേശവും തോന്നുന്നു. നെറ്റ്ഫ്‌ലിക്‌സുമായുള്ള ബന്ധമാണ് ഓ സാത്തി രേയെ ആകര്‍ഷകമായ ലോകത്തേക്ക് പ്രവേശിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കിയത്.''എന്ന് ഇംതിയാസ് അലി പറയുന്നു.

നെറ്റ്ഫ്‌ലിക്‌സിലെ മികച്ച താരനിരയുടെ തിരിച്ചുവരവ് കൂടിയാണ് ഈ റൊമാന്റിക് ഡ്രാമ. ഇത്രയും ശക്തമായ ഒരു കൂട്ടുകെട്ടില്‍, ഓ സാത്തി രേയ്ക്ക് വേണ്ടിയുള്ള പ്രതീക്ഷകള്‍ വളരെ കൂടുതലാണ്. ഈ മാസം അവസാനത്തോടെ നിര്‍മാണം ആരംഭിക്കാനിരിക്കുന്ന 'ഓ സാത്തി രേ' സമകാലിക പ്രണയത്തെ കുറിച്ചാണ് സംസാരിക്കുന്നത്.

SCROLL FOR NEXT