അടൂർ ഗോപാലകൃഷ്ണന്‍ 
MOVIES

ഗോവ മേളയില്‍ ഒന്നും ചെയ്യാനാവില്ല, കേരളത്തിന് എന്താണ് സംഭവിച്ചത്? ഉള്ളൊഴുക്കിനെ അവഗണിച്ചതില്‍ അടൂര്‍

ഈ വിഷയത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സാംസ്‌കാരിക മന്ത്രിക്ക് കത്തെഴുതി

Author : ന്യൂസ് ഡെസ്ക്

ക്രിസ്റ്റി ടോമി സംവിധാനം ചെയ്ത 'ഉള്ളൊഴുക്ക്' എന്ന സിനിമയെ ചലച്ചിത്രമേളകളില്‍ തഴഞ്ഞതില്‍ പ്രതിഷേധിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. തിയേറ്ററുകളില്‍ നാലാം വാരത്തിലെത്തിയ സിനിമ ഗോവ, തിരുവനന്തപുരം അന്താരാഷ്ട്രമേളകളില്‍ അയച്ചിരുന്നു. എന്നാല്‍ മികച്ച സിനിമയായിട്ടും രണ്ടിടത്തും അവഗണിക്കുകയായിരുന്നു. ഈ വിഷയത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സാംസ്‌കാരിക മന്ത്രിക്ക് കത്തെഴുതി.

കത്തില്‍ പറഞ്ഞത് :

ഗോവ മേളയില്‍ തിരഞ്ഞെടുക്കാതിരുന്നതില്‍ ഒട്ടും അതിശയമില്ല. കാരണം കുറച്ചുകാലമായി ഭേദപ്പെട്ട സിനിമകളൊന്നും അവിടെ കാണിക്കാറില്ല. ഏഴെട്ടു വര്‍ഷമായി ദേശീയ അവാര്‍ഡ് കിട്ടുന്ന സിനിമകള്‍ ശ്രദ്ധിച്ചാല്‍ അതു മനസ്സിലാകും. ഗോവ മേളയുടെ കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെങ്കിലും കേരളത്തിന്റെ സ്വന്തം മേളയില്‍ എന്താണു സംഭവിച്ചതെന്ന് അന്വേഷിക്കണം.

മത്സരവിഭാഗം കൂടാതെയുള്ള മലയാളം സിനിമാവിഭാഗത്തില്‍ തിരഞ്ഞടുത്ത 12 സിനിമകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള യോഗ്യതപോലും നിഷേധിച്ചത് തെറ്റാണ്. അടുത്ത ഐ.എഫ്.എഫ്.കെ.യില്‍ ചിത്രം പ്രത്യേകം ക്ഷണിച്ചുവരുത്തി പ്രദര്‍ശിപ്പിക്കണം. മത്സരവിഭാഗത്തിലേക്കു പരിഗണിക്കുകയും വേണം. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ 'ഉള്ളൊഴുക്കി'ന്റെ സംവിധായകനെ അഭിനന്ദിക്കാന്‍ വിളിച്ചപ്പോഴാണ് ചിത്രത്തിനുണ്ടായ അവഗണനയെപ്പെറ്റി അറിഞ്ഞത്.


SCROLL FOR NEXT