MOVIES

'പദയാത്ര' അപ്ഡേറ്റിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു; അടൂർ ഗോപാലകൃഷ്ണൻ - മമ്മൂട്ടി ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ഡേറ്റ് പുറത്ത്

1987ൽ റിലീസായ 'അനന്തരം' എന്ന ചിത്രത്തിനായാണ് അടൂരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: 32 വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണൻ - മമ്മൂട്ടി ടീം ഒന്നിക്കുന്ന 'പദയാത്ര' സിനിമയുടെ അപ്ഡേറ്റുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിന് സിനിമയുടെ അപ്ഡേറ്റ് വരുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇപ്പോഴിതാ, സിനിമയുടെ ട്രെയ്‌ലർ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

മീരസാഹിബ് ആണ് മുഖ്യ സംവിധാന സഹായി. നിർമാണ സഹകരണം: ജോർജ് സെബാസ്‌റ്റ്യൻ, ഛായാഗ്രഹണം: ഷെഹ്നാദ് ജലാൽ, ചിത്ര സംയോജനം: പ്രവീൺ പ്രഭാകർ, കലാ സംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, മേക്കപ്പ്: റോണെക്സസ്, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം: എസ്.ബി. സതീശൻ, ശബ്ദമിശ്രണം: കിഷൻ മോഹൻ (സപ്‌താ റെക്കോർഡ്‌സ്) എന്നിവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

1994ൽ പുറത്തിറങ്ങിയ 'വിധേയൻ' എന്ന ചിത്രത്തിന് ശേഷം അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് 'പദയാത്ര'. 1987ൽ റിലീസായ 'അനന്തരം' എന്ന ചിത്രത്തിനായാണ് അടൂരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നത്. 'മതിലുകൾ', , 'വിധേയൻ' എന്നിവയാണ് ഇരുവരും മുൻപ് ഒന്നിച്ച മറ്റ് ചിത്രങ്ങൾ. ഇവയ്‌ക്കെല്ലാം ക്ലാസിക്കുകളുടെ സ്ഥാനമാണ് ഇന്ത്യൻ സിനിമയിലുള്ളത്.

'മതിലുകളി'ലെ വൈക്കം മുഹമ്മദ് ബഷീറും 'വിധേയനി'ലെ ഭാസ്കര പട്ടേലർ എന്ന ക്രൂരനായ ജന്മിയും മമ്മൂട്ടിയുടെ ഏറെ പ്രശംസ നേടിയ കഥാപാത്രങ്ങളാണ്. രണ്ട് കഥാപാത്രങ്ങളും മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും നേടിക്കൊടുത്തു.

'പിന്നെയും' ആണ് അവസാനമായി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം. ദീലീപ്, കാവ്യാ മാധവൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. എന്നാൽ, പ്രേക്ഷക- നിരൂപക പ്രശംസ നേടാൻ ഈ സിനിമയ്ക്ക് സാധിച്ചില്ല. വീണ്ടും മമ്മൂട്ടിയുമായി അടൂർ കൈകോർക്കുമ്പോൾ ഒരു ക്ലാസിക് ചിത്രമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

SCROLL FOR NEXT