റെക്കോർഡുകൾ തകർത്ത് മുന്നേറിയ മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലൻ' ചിത്രീകരണം തുടങ്ങി. രോമാഞ്ചം, ആവേശം എന്നിവയ്ക്ക് ശേഷം ജിത്തു മാധവൻ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.
ചിത്രത്തിൻ്റെ പൂജ ഇന്ന് കോവളത്ത് നടന്നു. വിജയ് ചിത്രം ‘ജനനായകൻ’, യഷ് നായകനാവുന്ന ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ എന്നീ ഈ ചിത്രങ്ങൾ നിർമിച്ച കെ.വി.എൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവർ ചേർന്നാണ് ‘ബാലൻ’ നിർമിക്കുന്നത്.
ജാൻ എ മൻ, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ചിദംബരം ജിത്തു മാധവനുമായി ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. പൂർണമായും പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് ചിത്രം ഒരുക്കുന്നത്. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് ആണ് നിർവഹിക്കുന്നത്. അജയൻ ചാലിശ്ശേതി തന്നെയാണ് ഈ ചിത്രത്തിൻ്റെയും പ്രൊഡക്ഷൻ ഡിസൈനർ. എഡിറ്റിംഗ് - വിവേക് ഹർഷൻ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽ കുമാർ.