ബോളിവുഡ് താരങ്ങളുടെ ജീവിത ശൈലികളൊക്കെ എന്നും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ബോളിവുഡ് താരം അജയ് ദേവ്ഗൺ അടുത്തിടെ കാർട്ടൽ ബ്രദേഴ്‌സുമായി സഹകരിച്ച് ദി ഗ്ലെൻജേർണീസ് എന്ന ആഡംബര സിംഗിൾ മാൾട്ട് വിസ്കി ബ്രാൻഡ് ആരംഭിച്ചതും വലിയ വാർത്തയായിരുന്നു. പ്രക്ഷകരുടെ പ്രിയ താരം ഇപ്പോൾ തന്റെ മദ്യപാന ശീലത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഒരു കാലത്ത് താൻ അമിതമായ അളവിൽ മദ്യപിച്ചിരുന്നതായി അജയ് പറയുന്നു. പിന്നീട് തന്റെ 56 ാം വയസിൽ ഒരു വെൽനസ് സ്പായിൽ ചേർന്നതിനുശേഷമാണ് ആ ശീലത്തിന് മാറ്റം വരുത്തിയത്. ഇപ്പോഴായി താൻ പരമാവധി 60 മില്ലി മദ്യം മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് നടൻ വെളിപ്പെടുത്തി.
മദ്യം ഒട്ടും കുടിക്കാത്തവർക്കുള്ളതല്ല, മറിച്ച് പരിമിതമായ അളവിൽ മദ്യപിക്കുന്നവർക്കുള്ളതാണ്. പക്ഷെ ഞാൻ എല്ലായിടത്തും അളവിലുമധികം മദ്യം കഴിച്ചിരുന്നു. പിന്നീട് ഒരു വെൽനസ് സ്പായിൽ പോയതിനി ശേഷം അത് നിർത്തി. ക്രമേണ പലതും രുചിച്ച് നോക്കിയിട്ട് ഇഷ്ടം തോന്നാത്ത സ്ഥിതിയും വന്നു. പിന്നെ എത്ര മദ്യപിച്ചാലും ലഹരിയില്ല." അജയ് വെളിപ്പെടുത്തി.
ഇപ്പോഴായി ഭക്ഷണത്തിനൊപ്പം 30 മില്ലി. പരമാവധി 60 മില്ലി, അതായത് രണ്ട് പെഗ്. ആ പരിധി താൻ സൂക്ഷിക്കുന്നുണ്ടെന്നും അത് ലംഘിക്കാറില്ലെന്നും താരം വ്യക്തമാക്കി. ശരിക്കും മദ്യപിക്കാത്തത് പോലെയാണ് അത്. പക്ഷെ ആസ്വദിക്കാൻ വേണ്ടി മാത്രമാണ് അത് ചെയ്യുന്നതെന്നും നടൻ പറഞ്ഞു. മാൾട്ടിലേക്ക് മാറുന്നതിന് മുമ്പ് അജയ് ദേവ്ഗൺ ഒരു വോഡ്ക ആരാധകനായിരുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ രൺവീർ അല്ലാബാഡിയയുമായുള്ള ഒരു പഴയ പോഡ്‌കാസ്റ്റ് സംഭാഷണത്തിൽ അജയ് തന്നെ അത് സമ്മതിച്ചിട്ടുണ്ട്.