MOVIES

പടക്കം പൊട്ടിച്ച് സ്‌ക്രീന്‍ തകര്‍ത്ത് ആരാധകര്‍; മങ്കാത്ത റീ റിലീസിനിടയില്‍ അനിഷ്ട സംഭവങ്ങള്‍

ഇതേ തിയേറ്ററില്‍ അജിത് ആരാധകരും വിജയ് ആരാധകരും ഏറ്റുമുട്ടിയതായും വാര്‍ത്തകള്‍ വന്നിരുന്നു

Author : ന്യൂസ് ഡെസ്ക്

അജിത് കുമാര്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം മങ്കാത്തയുടെ റീ റിലീസിനിടെ തിയേറ്ററിനുള്ളില്‍ അക്രമാസക്തരായി ആരാധകര്‍. തിയേറ്ററിനുള്ളില്‍ പടക്കം പൊട്ടിക്കുകയും സ്‌ക്രീന്‍ നശിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോകളും പുറത്തു വന്നിട്ടുണ്ട്.

ആരാധകരുടെ അമിതാവേശത്തിനിടയില്‍ തിയേറ്ററിന് കേടുപാടുകള്‍ സംഭവിച്ചതില്‍ പ്രതിഷേധവുമായി തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തി. കാരൈക്കുടിയിലെ പാണ്ഡിയന്‍ സിനിമാസിന്റെ സ്‌ക്രീന്‍ ആണ് നശിപ്പിച്ചത്. ഇതേ തിയേറ്ററില്‍ അജിത് ആരാധകരും വിജയ് ആരാധകരും ഏറ്റുമുട്ടിയതായും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനോട് തിയേറ്റര്‍ ഉടമകള്‍ പ്രതികരിച്ചിട്ടില്ല.

ചെന്നൈയിലെ വിദ്യ തിയേറ്ററിനകത്താണ് അജിത് ആരാധകര്‍ പടക്കം പൊട്ടിച്ചത്.

അജിത് കുമാറിന്റെ കരിയറിലെ 50ാമത് ചിത്രമായി എത്തി തമിഴ് ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ സിനിമയാണ് 'മങ്കാത്ത'. വെങ്കട്ട് പ്രഭു രചിച്ച് സംവിധാനം ചെയ്ത ചിത്രം 14 വര്‍ഷത്തിന് ശേഷമാണ് വീണ്ടും തിയേറ്ററുകളില്‍ എത്തിയത്.

തമിഴ്നാട്ടില്‍ ഒരു റീ റിലീസ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന അഡ്വാന്‍സ് ബുക്കിങ്ങാണ് ചിത്രത്തിന് ലഭിച്ചത്. വിജയ് ചിത്രം ഗില്ലിയുടെ റെക്കോര്‍ഡും മങ്കാത്ത മറികടന്നിരുന്നു. ഇതോടെയാണ് അജിത്-വിജയ് ഫാന്‍ ഫൈറ്റിന് കാരണമായത്.

SCROLL FOR NEXT