അക്ഷയ് കുമാർ 
MOVIES

ഞാന്‍ മരിച്ചിട്ടൊന്നുമില്ല: സിനിമകളുടെ പരാജയത്തെ കുറിച്ച് അക്ഷയ് കുമാര്‍

തന്റെ ഏറ്റവും പുതിയ ചിത്രമായ ഖേല്‍ ഖേല്‍ മേയുടെ ട്രെയ്‌ലര്‍ ലോഞ്ചിലാണ് താരം സിനിമയുടെ പരാജയത്തെ കുറിച്ച് പ്രതികരിച്ചത്

Author : ന്യൂസ് ഡെസ്ക്

സിനിമകള്‍ നിരന്തരമായി പരാജയപ്പെടുന്നതിനെ കുറിച്ച് പ്രതികരിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ഖേല്‍ ഖേല്‍ മേയുടെ ട്രെയ്‌ലര്‍ ലോഞ്ചിലാണ് താരം സിനിമയുടെ പരാജയത്തെ കുറിച്ച് പ്രതികരിച്ചത്. തന്റെ നാലോ അഞ്ചോ സിനിമകള്‍ പരാജയപ്പെട്ടു എന്നത് ശരിയാണ്. എന്നാല്‍ താന്‍ മരിച്ചിട്ടൊന്നുമില്ല. ഇനിയും സിനിമകള്‍ ചെയ്യുമെന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.

അക്ഷയ് കുമാര്‍ പറഞ്ഞത് :

ഞാന്‍ ഒരുപാടൊന്നും ചിന്തിക്കാറില്ല. എന്റെ നാലോ അഞ്ചോ സിനിമകള്‍ പരാജയപ്പെട്ടു എന്നത് ശരിയാണ്. അതിന്റെ പേരില്‍ എനിക്ക് നിരവധി മെസേജുകള്‍ വരാറുണ്ട്. സോറി പറയുകയും സാരമില്ല എന്നൊക്കെ പറയും. ഞാന്‍ മരിച്ചിട്ടൊന്നുമില്ല. ആളുകള്‍ അനുശോചന മെസേജുകളാണ് എനിക്ക് അയക്കുന്നത്. ഒരു ജേണലിസ്റ്റ് എനിക്ക് മെസേജ് അയച്ചു, സാരമില്ല നിങ്ങള്‍ തിരിച്ചുവരുമെന്ന്. ഞാന്‍ അയാളെ വിളിച്ച് ചോദിച്ചു എന്തിനാണ് ഇങ്ങനെയൊരു മെസേജ് അയച്ചതെന്ന്. എന്താണ് ഞാന്‍ തിരിച്ചുവരുമെന്ന് പറയുന്നതിന്റെ അര്‍ത്ഥം? ഞാന്‍ എവിടെയാണ് പോയത്? ഞാന്‍ ഇവിടെ തന്നെയുണ്ട്. സിനിമകള്‍ ചെയ്യുകയും ചെയ്യും.

ആളുകള്‍ എന്തു പറഞ്ഞാലും, ഞാന്‍ എപ്പോഴും ജോലി ചെയ്തുകൊണ്ടേയിരിക്കും. കാലത്ത് ഞാന്‍ എഴുന്നേല്‍ക്കും, എക്‌സര്‍സൈസ് ചെയ്യും ജോലിക്ക് പോകും തിരിച്ച് വീട്ടിലെത്തും. എന്നെ വെടിവെച്ചിടുന്നത് വരെ ഞാന്‍ സിനിമ ചെയ്തുകൊണ്ടിരിക്കും.



SCROLL FOR NEXT