MOVIES

ഫ്‌ലീബാഗ് നായികയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ അലി ഫസല്‍

ഓസ്‌കാര്‍ ജേതാവായ ബില്‍ ഗുട്ടന്‍ടാഗ് സംവിധാനം ചെയ്യാന്‍ പോകുന്ന 'റൂള്‍ ബ്രേക്കര്‍സ് ' ആണ് അലി ഫസലിന്റെ പുതിയ ചിത്രം

Author : ന്യൂസ് ഡെസ്ക്


ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിലൊരാളാണ് അലി ഫസല്‍. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസ്, വിക്ടോറിയ ആന്‍ഡ് അബ്ദുള്‍, ഡെത്ത് ഓണ്‍ ദി നൈല്‍, കാണ്ഡഹാര്‍ തുടങ്ങി ഒട്ടനവധി ഹോളിവുഡ് ചിത്രങ്ങളിലും അലി ഫസല്‍ അഭിനയിച്ചിട്ടുണ്ട്. തന്‍റെ പുതിയ ഹോളിവുഡ് ചിത്രത്തെ കുറിച്ചും കൂടെ അഭിനയിക്കുന്ന താരത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് അലി ഫസല്‍.

ഓസ്‌കാര്‍ ജേതാവായ ബില്‍ ഗുട്ടന്‍ടാഗ് സംവിധാനം ചെയ്യാന്‍ പോകുന്ന 'റൂള്‍ ബ്രേക്കര്‍സ് ' ആണ് അലി ഫസലിന്റെ പുതിയ ചിത്രം. അഫ്ഗാനിസ്താനിലെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ അലി ഫസലിനൊപ്പം എത്തുന്നത് 'ഫ്ലീബാഗ് ' എന്ന പ്രശസ്ത ടീവി സീരീസ് എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ഫീബി വാള്‍ബ്രിഡ്ജ് ആണ്.

'റൂള്‍ ബ്രേക്കര്‍സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും ഫീബി വാള്‍ബ്രിഡ്ജിന്റെ കൂടെ സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞതിലും ഞാന്‍ വളരെ സന്തോഷവാനാണ്. ഈ ചിത്രം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു കൂടാതെ ഒരു ദുരവസ്ഥയില്‍ മനുഷ്യന്റെ അതിജീവനവും പോരാട്ടവും പറയുന്ന ചിത്രങ്ങള്‍ നമ്മുടെ സമൂഹത്തിനു ആവശ്യമാണ്. അത്തരം കഥാപാത്രങ്ങള്‍ സ്‌ക്രീനിലേക്ക് കൊണ്ടുവരാനും അത് ലോകം മുഴുവന്‍ എത്തിക്കാനും ഉള്ള തയാറെടുപ്പിലാണ് ഞാന്‍', അലി ഫസല്‍ പറഞ്ഞു

'ഈ സിനിമയുടെ കഥ കേട്ടുകഴിഞ്ഞപ്പോള്‍ തന്നെ ഫീബി ഇത് ചെയ്യാന്‍ തീരുമാനിച്ചതില്‍ എനിക്ക് അതിശയം ഒന്നും തോന്നിയില്ല. തീര്‍ച്ചയായും അവര്‍ കഴിവിന്റെ ഒരു പവര്‍ഹൗസ് തന്നെയാണ്. ഫീബിയുടെ സാനിധ്യം ഈ സിനിമയുടെ നില തന്നെ മാറ്റി. റോയാ മെഹബൂബിന്റെ ജീവിതത്തില്‍ പല ഘട്ടങ്ങളില്‍ ആയി വരുന്ന കഥാപാത്രങ്ങളെ ആണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്'., അലി ഫസല്‍ കൂട്ടിച്ചേര്‍ത്തു. ചിത്രം മാര്‍ച്ച് 2025 ല്‍ പുറത്തിറങ്ങും.

SCROLL FOR NEXT