MOVIES

ആലിയ ഭട്ടിന്റെ സ്‌പൈ യൂണിവേഴ്‌സ് ചിത്രം; 'ആല്‍ഫ'യുടെ റിലീസ് പ്രഖ്യാപിച്ചു

ജിഗ്രയാണ് ആലിയ ഭട്ടിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം

Author : ന്യൂസ് ഡെസ്ക്


ബോളിവുഡ് താരം ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രം ആല്‍ഫയുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം 2025 ഡിസംബര്‍ 25ന് തിയേറ്ററിലെത്തും. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. ശിവ് രാവാലിയാണ് സംവിധായകന്‍.

വൈആര്‍എഫിന്റെ (യഷ് രാജ് ഫിലിംസ്) ആദ്യ സ്ത്രീ കേന്ദ്രീകൃത സ്‌പൈ യൂണിവേഴ്‌സ് ചിത്രമാണ് ആല്‍ഫ. ചിത്രത്തില്‍ സൂപ്പര്‍ ഏജന്റായാണ് ആലിയ ഭട്ട് എത്തുന്നത്. മൂഞ്ചിയ എന്ന ചിത്രത്തിലൂടെ സുപരിചിതയായ ശര്‍വരിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്.

അതേസമയം ജിഗ്രയാണ് ആലിയ ഭട്ടിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. വസന്‍ ബാല സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 11ന് തിയേറ്ററിലെത്തും. ആലിയ ഭട്ടിനോടൊപ്പം വേദാംഗ് റെയ്‌നയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ആലിയ ഭട്ട് വേദാംഗ് റെയ്‌നയുടെ സഹോദരിയായാണ് വേഷമിടുന്നത്. ചെയ്യാത്ത കുറ്റത്തിന് സഹോദരന്‍ പ്രതിയാകുമ്പോള്‍, അവനു വേണ്ടി നീതിക്കായി പോരാടുന്ന സഹോദരിയുടെ കഥയാണ് ചിത്രം പറയുന്നത്. ഇരുവരുടെയും വൈകാരികമായ മുഹൂര്‍ത്തങ്ങളും ട്രെയിലറില്‍ കാണാം. ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ കൂടിയാകുമെന്നാണ് ട്രെയിലറില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്.

SCROLL FOR NEXT