MOVIES

ആഡംബര കാറുകള്‍ ഉപേക്ഷിച്ചു; വൈറലായി ആലിയ ഭട്ടിന്റെ ഓട്ടോ റൈഡ്

ജെട്ടി പരിസരത്തേക്ക് കാറുകള്‍ക്ക് വരാന്‍ സാധിക്കാത്തത് കൊണ്ടാണ് ആലിയ ഭട്ട് ഇത്തരത്തില്‍ ഓട്ടോയില്‍ യാത്ര ചെയ്തത് എന്നാണ് സമൂഹമാധ്യമത്തില്‍ ആളുകള്‍ പറയുന്നത്

Author : ന്യൂസ് ഡെസ്ക്



ബോളിവുഡ് താരം ആലിയ ഭട്ട് വണ്ടിയില്‍ യാത്ര ചെയ്യുന്ന ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ആലിയ ഭട്ട് യാത്ര ചെയ്യാനായി തിരഞ്ഞെടുത്ത വണ്ടിയാണ് ഇവിടെ പ്രത്യേകത. ആഡംബര കാറുകള്‍ ഉപേക്ഷിച്ച് ഓട്ടോയിലാണ് താരം യാത്ര ചെയ്തത്. മുംബൈയിലെ ഗെയ്റ്റ് വേ ഓഫ് ഇന്ത്യ ജെട്ടിയില്‍ നിന്നാണ് ആലിയ ഭട്ട് ഓട്ടോയില്‍ യാത്ര ചെയ്തത്. ബെയ്ജ് കളര്‍ ഷര്‍ട്ടും പാന്റുമാണ് താരം ധരിച്ചിരുന്നത്.

പാപ്പരാസികള്‍ ആലിയയോട് പോസ് ചെയ്യാന്‍ പറഞ്ഞെങ്കിലും അവര്‍ പെട്ടന്ന് തന്നെ ഓട്ടോയില്‍ കയറി പോവുകയായിരുന്നു. ഓട്ടോറിക്ഷയില്‍ ആലിയ യാത്ര ചെയ്യുന്ന ഫോട്ടോയും വീഡിയോയും ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്. ആലിയക്കൊപ്പം താരത്തിന്റെ ബോഡിഗാഡും ഉണ്ടായിരുന്നു.


ജെട്ടി പരിസരത്തേക്ക് കാറുകള്‍ക്ക് വരാന്‍ സാധിക്കാത്തത് കൊണ്ടാണ് ആലിയ ഭട്ട് ഇത്തരത്തില്‍ ഓട്ടോയില്‍ യാത്ര ചെയ്തത് എന്നാണ് സമൂഹമാധ്യമത്തില്‍ ആളുകള്‍ പറയുന്നത്. വസന്‍ ബാല സംവിധാനം ചെയ്ത ജിഗ്രയിലാണ് ആലിയ അവസാനമായി അഭിനയിച്ചത്. ഈ വെള്ളിയാഴ്ച്ച ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ആയിരുന്നു. സത്യ എന്ന കഥാപാത്രത്തെയാണ് താരം സിനിമയില്‍ അവതരിപ്പിച്ചത്.

SCROLL FOR NEXT