MOVIES

ഗങ്കുബായ് കത്തിയാവാടി അമിതാബ് ബച്ചന്റെ 70കളിലെ സിനിമകളെ ഓര്‍മ്മിപ്പിച്ചു: സംവിധായകന്‍ സഞ്ജയ് ഗുപ്ത

പിങ് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജയ് ഇക്കാര്യം പറഞ്ഞത്

Author : ന്യൂസ് ഡെസ്ക്


സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത് ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായ ബോളിവുഡ് ചിത്രമാണ് ഗങ്കുബായി കത്തിയാവാടി. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗുപ്ത. 70കളിലെ അമിതാബ് ബച്ചന്‍ സിനിമകളെയാണ് ചിത്രം ഓര്‍മ്മിപ്പിച്ചതെന്നാണ് സഞ്ജയ് ഗുപ്ത പറഞ്ഞത്. പിങ് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജയ് ഇക്കാര്യം പറഞ്ഞത്.

'ഗങ്കുബായി കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. 70കളിലെ അബിതാബ് ബച്ചന്‍ സിനിമ കാണുന്ന പോലെ ഉണ്ടായിരുന്നു. ആലിയയുടെ ഡയലോഗും സീനുകളും എല്ലാം എന്നെ ഓര്‍മ്മിപ്പിച്ചത് അതാണ്', എന്നാണ് സഞ്ജയ് ഗുപ്ത പറഞ്ഞത്.

2022 ഫെബ്രുവരി 25നാണ് ആലിയ ഭട്ട് ചിത്രം ഗങ്കുബായി കത്തിയാവാടി റിലീസ് ചെയ്തത്. ചിത്രം ബോക്‌സ് ഓഫീസില്‍ 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. എസ് ഹുസൈന്‍ സൈദി എഴുതിയ മാഫിയ ക്വീന്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

SCROLL FOR NEXT