MOVIES

ആലിയ ഭട്ടിന്റെ 'ജിഗ്ര'; റിലീസ് പ്രഖ്യാപിച്ചു

വസന്‍ ബാലയാണ് ചിത്രത്തിന്റെ സംവിധായകന്‍

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് താരം ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. 'ജിഗ്ര' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം ഒക്ടോബർ 11ന് തിയേറ്ററിലെത്തും. വസന്‍ ബാലയാണ് ചിത്രത്തിന്റെ സംവിധായകന്‍. 'ആര്‍ച്ചീസി'ലൂടെ അഭിനയ രംഗത്തെത്തിയ വേദാഗ് റൈനയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു സഹോദരിക്ക് തന്റെ സഹോദരനോടുള്ള സ്‌നേഹത്തിന്റെ കഥയാണ് ജിഗ്ര പറയുന്നത്.

ആലിയ ഭട്ടിന്റെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സും കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വസന്‍ ബാലയും ദേബാശിഷ് ഐറെഗ്ബാമും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബ്രിട്ടിഷ് നടനായ ജെയ്‌സണ്‍ ഷായും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വസന്‍ ബാലയും ആലിയ ഭട്ടും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. 'മര്‍ദ് കോ ദര്‍ദ് നഹി ഹോതാ', 'പെഡ്‌ലേഴ്‌സ്', 'മോണിക്ക ഓ മൈ ഡാര്‍ളിംഗ്' എന്നീ ചിത്രങ്ങളാണ് വസന്‍ ഇതിന് മുമ്പ് സംവിധാനം ചെയ്തത്. അതേസമയം ആലിയ ഭട്ടിന്റേതായി ഇനി വരാനിരിക്കുന്ന സിനിമ 'ജീ ലേ സറ'യാണ്. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫ്, പ്രിയങ്ക ചോപ്ര എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.

SCROLL FOR NEXT