ആലിയ ഭട്ട് പുതുവത്സരം ഇത്തവണ ആഘോഷിച്ചത് തായ്‌ലന്‍ഡില്‍ വെച്ചായിരുന്നു. ഭര്‍ത്താവും നടനുമായി രണ്‍ബീര്‍ കപൂറിനും മകള്‍ റാഹയ്ക്കും ഒപ്പമുള്ള തായ്‌ലന്‍ഡ് വെക്കേഷനിലെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കപൂര്‍ കുടുംബത്തോടൊപ്പമായിരുന്നു ആലിയ ഭട്ടിന്റെ പുതുവത്സര ആഘോഷം. കുടുംബം ഒരു യാട്ട് ബുക്ക് ചെയ്ത് സൂര്യാസ്തമയം കണ്ട് ആസ്വദിച്ചു. ആലിയ ഭട്ട് ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
'2025 പ്രണയമാണ് നയിക്കുന്നതെങ്കില്‍ ബാക്കിയെല്ലാം ഒപ്പമുണ്ടാകും, എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍', എന്നാണ് ആലിയ ഭട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചത്. ആദ്യത്തെ ചിത്രം രണ്‍ബീറും റാഹയും ആലിയ ഭട്ടും കൂടിയുള്ള സെല്‍ഫിയാണ്. രണ്ടാമത്തെ ഫോട്ടോയില്‍ റാഹ ആകാശത്തേക്ക് നോക്കി നില്‍ക്കുകയാണ്. പിന്നീട് സഹോദരി ഷഹീന്‍ ഭട്ടിനൊപ്പവും ആലിയയുടെ അമ്മയ്‌ക്കൊപ്പവും രണ്‍ബീറിന്റെ അമ്മയ്ക്കും സഹോദരിക്കും ഒപ്പമുള്ള ചിത്രങ്ങളുമുണ്ട്. സംവിധായകന്‍ അയാന്‍ മുഖര്‍ജിയും വെക്കേഷനുണ്ടായിരുന്നു.
സിനിമയുടെ കാര്യത്തില്‍ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും അടുത്തതായി ഒന്നിക്കുന്നത് സഞ്ജയ് ലീല ഭന്‍സാലിയുടെ ലൗ ആന്‍ഡ് വാറിലാണ്. ചിത്രത്തില്‍ വിക്കി കൗശലും പ്രധാന കഥാപാത്രമാണ്. അതോടൊപ്പം വൈആര്‍എഫിന്റെ ഫീമെയില്‍ സ്‌പൈ യൂണിവേഴ്‌സ് ചിത്രമായ ആല്‍ഫയിലും ആലിയ അഭിനയിക്കുന്നുണ്ട്. ആലിയക്കൊപ്പം ഷര്‍വരിയും ചിത്രത്തിലുണ്ട്.