കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്റ് പ്രീ പുരസ്‌കാരം കരസ്തമാക്കിയ ചിത്രം ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് സ്ട്രീമിംഗ് ആരംഭിച്ചു. ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയിലെ തിയേറ്ററുകളിലും റിലീസ് ചെയ്തിരുന്നു. ഇറ്റലിയിലെ ചലച്ചിത്രോത്സവത്തിലും ഐഎഫ്എഫ്‌കെയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയില്‍ വിതരണത്തിന് എത്തിച്ചത്.
കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹരുണ്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഇന്ത്യയില്‍ നിന്ന് ആദ്യമായി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്റ് പ്രീ പുരസ്‌കാരം നേടുന്ന ചിത്രമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. 2024 മെയ് 23ന് ചിത്രം ആദ്യമായി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്.
മുംബൈ നഗരവും സ്വപ്നങ്ങളും സൗഹൃദങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം. ഒരിക്കലും ഉറങ്ങാത്ത നഗരം എന്ന് അറിയപ്പെടുന്ന മുംബൈയില്‍ ഒരു പിടി സ്വപ്നങ്ങളുമായി വന്നെത്തിയ മൂന്ന് സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. പ്രഭ, അനു എന്നിവരുടെ സൗഹൃദവും അവരുടെ ജീവിതവുമെല്ലാം 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' നമുക്ക് മുന്നിലേക്ക് എത്തിക്കുന്നുണ്ട്. മുംബൈ നഗരത്തിനുള്ള ഒരു കവിത പോലെയാണ് പായല്‍ ഈ സിനിമ ചെയ്തിരിക്കുന്നത്.
മുംബൈയിലെത്തിയതിന് ശേഷം ഉണ്ടാകുന്ന സംഘര്‍ഷങ്ങളും സ്വാതന്ത്ര്യം കണ്ടെത്തുന്നതും എല്ലാം 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ല്‍ പറഞ്ഞുവെച്ചിട്ടുണ്ട്. എങ്ങനെയാണ് സിനിമയിലെ മൂന്ന് സ്ത്രീ കഥാപാത്രങ്ങള്‍ അവരുടെ പ്രതീക്ഷകളിലൂടെയും സ്വപ്നങ്ങളിലൂടെയും പ്രശ്‌നങ്ങളിലൂടെയും വിശ്വാസങ്ങളലൂടെയും സഞ്ചരിക്കുന്നത് എന്നതാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'.