‘ICONZA’യിൽ അല്ലു അർജുനും കുടുംബവും 
MOVIES

മുത്തച്ഛന്റെ ജന്മവാർഷിക ദിനത്തിൽ പുതിയ ക്രിയേറ്റീവ് ഓഫീസ് ‘ICONZA’യുമായി അല്ലു അർജുൻ

അറ്റ്ലി സംവിധാനം ചെയ്യുന്ന 'രാക്ക' ആണ് അല്ലുവിന്റെ വരാനിരിക്കുന്ന പ്രധാന ചിത്രം

Author : ന്യൂസ് ഡെസ്ക്

അന്തരിച്ച പ്രശസ്ത നടനും പത്മശ്രീ പുരസ്കാര ജേതാവുമായ മുത്തച്ഛൻ അല്ലു രാമലിംഗയ്യയുടെ ജന്മവാർഷിക ദിനത്തിൽ പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് അല്ലു അർജുൻ. ഈ ദിനത്തിൽ തന്റെ പുതിയ ക്രിയേറ്റീവ് ഓഫീസ് സ്പേസ് ആയ 'ഐക്കോൺസ'യ്ക്ക് ആരംഭം കുറിച്ചിരിക്കുകയാണ് താരം.

കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ പൂജ ചടങ്ങുകളോടെയാണ് ഓഫീസ് ഉദ്ഘാടനം നടന്നത്. ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച താരം, തന്റെ ജീവിതത്തിലെ ഈ പുതിയ ഘട്ടം മുത്തച്ഛന്റെ അവിസ്മരണീയമായ കലാപാരമ്പര്യത്തിന് സമർപ്പിക്കുന്നതായി പറഞ്ഞു.

അഞ്ചര പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ ആയിരത്തിലധികം ചിത്രങ്ങളിൽ വേഷമിട്ട മഹാനായ കലാകാരനാണ് അല്ലു രാമലിംഗയ്യ. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ തന്നെ പുതിയ യാത്ര ആരംഭിക്കുന്നതിലൂടെ, സിനിമയും സർഗാത്മകതയും നിറഞ്ഞ ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുകയാണ് അല്ലു അർജുൻ.

അഭിനയത്തിനപ്പുറം സർഗാത്മകതയ്ക്കും പുതിയ ആശയങ്ങൾക്കും കൂട്ടായ്മകൾക്കുമായിട്ടാണ് 'ഐക്കോൺസ' രൂപകൽപ്പന ചെയ്തിരിക്കുന്നത്. അറ്റ്ലി സംവിധാനം ചെയ്യുന്ന 'രാക്ക' ആണ് അല്ലുവിന്റെ വരാനിരിക്കുന്ന പ്രധാന ചിത്രം. കൂടാതെ, ലോകേഷ് കനകരാജിന്റെ 'എഎ23', ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ 3: ദി റാംപേജ്' തുടങ്ങി വൻകിട പ്രോജക്ടുകളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

SCROLL FOR NEXT