MOVIES

അമൽ നീരദിന്‍റെ 'അന്‍വർ' റീ റിലീസിന്; എത്തുക 4K ഡോൾബി അറ്റ്‍മോസിലേക്ക് റീമാസ്റ്റർ ചെയ്ത്

അന്‍വര്‍ അഹമ്മദ് എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തിയ ചിത്രം, പൃഥ്വിരാജിന്‍റെ ബര്‍ത്ത്‍ഡേ വീക്കെന്‍ഡിലാണ് റിലീസിനെത്തുക.

Author : ന്യൂസ് ഡെസ്ക്

പൃഥ്വിരാജ്-അമൽ നീരദ് കൂട്ടുകെട്ടിൽ പിറന്ന ചിത്രം 'അൻവർ' റീ റിലീസിനൊരുങ്ങുന്നു. അന്‍വര്‍ അഹമ്മദ് എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തിയ ചിത്രം, പൃഥ്വിരാജിന്‍റെ ബര്‍ത്ത്‍ഡേ വീക്കെന്‍ഡിലാണ് റിലീസിനെത്തുക. മലയാളത്തിലും തമിഴിലുമായി ഒക്ടോബര്‍ 18 ആണ് ചിത്രം റീ റിലീസ് ചെയ്യുക. 4K ഡോൾബി അറ്റ്‍മോസിലേക്ക് റീ മാസ്റ്റർ ചെയ്താണ് ചിത്രം വീണ്ടും റിലീസിനെത്തുക. 2010 ലാണ് ചിത്രം ആദ്യമായി റിലീസ് ചെയ്തത്.


സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസാണ് ഈ ആക്ഷൻ ത്രില്ലർ ചിത്രം നിർമിച്ചത്. ഉണ്ണി ആറും അമൽ നീരദും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. ഗോപി സുന്ദറായിരുന്നു സംഗീത സംവിധാനം. പൃഥ്വിരാജ് സുകുമാരനൊപ്പം പ്രകാശ് രാജ്, ലാൽ, മംമ്‌ത മോഹൻദാസ്, അസിം ജമാൽ, സമ്പത് രാജ്, ജിനു ജോസഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരും മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

SCROLL FOR NEXT