ശ്വേത മേനോന്‍, ദേവന്‍ Source : Facebook
MOVIES

'അമ്മ' തെരഞ്ഞെടുപ്പ്: പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവനും ശ്വേത മേനോനും, മത്സരാര്‍ത്ഥികള്‍ ഇവരൊക്കെ

ഇന്നാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുന്നത്.

Author : ന്യൂസ് ഡെസ്ക്

താരസംഘടനയായ അമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നവരുടെ പട്ടിക പുറത്ത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോന്‍, ദേവന്‍ എന്നിവരാണ് മത്സരിക്കുന്നത്. ജയന്‍ ചേര്‍ത്തല, ലക്ഷ്മി പ്രിയ, നാസര്‍ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ബാബുരാജ് പിന്മാറിയതോടെ ഇനി കുക്കു പരമേശ്വരനും രവീന്ദ്രനുമാണ് മത്സരിക്കുന്നത്. ഉണ്ണി ശിവപാല്‍, അനൂപ് ചന്ദ്രന്‍ എന്നിവര്‍ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിക്കും.

വിനു മോഹന്‍, സരയു, കൈലാഷ്, ജോയ് മാത്യു, ആശ അരവിന്ദ്, സജിത ബേഡ്ട്ടി എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നവര്‍. ഇവര്‍ക്ക് പുറമെ ഇനിയും ആളുകള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നുണ്ട്. ഇന്നാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുന്നത്. സമര്‍പ്പിച്ച പത്രികകള്‍ പരിഗണിച്ചുകൊണ്ട് ഇന്ന് സ്ഥാനാര്‍ത്ഥികളുടെ ഒദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം നടി അന്‍സിബ ഹസന്‍ 'അമ്മ' ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അന്‍സിബ ഉള്‍പ്പെടെ 13 പേരാണ് സ്ഥാനത്തേക്ക് പത്രിക നല്‍കിയത്. ഇതില്‍ 12 പേരും പത്രിക പിന്‍വലിക്കുകയായിരുന്നു. അതോടെ അന്‍സിബ എതിരാളികള്‍ ഇല്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

SCROLL FOR NEXT