MOVIES

അനശ്വരയുടെ 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍'; ഫസ്റ്റ് ലുക്ക് എത്തി

ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ്

Author : ന്യൂസ് ഡെസ്ക്

മഞ്ജു വാര്യര്‍ നായികയായ കരിങ്കുന്നം സിക്‌സസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ ദീപു കരുണാകരന്‍ ഒരുക്കിയ 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ഓഗസ്റ്റ് 23 ന് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. ഇന്ദ്രജിത്ത് സുകുമാരന്‍, അനശ്വര രാജന്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇതൊരു റൊമാന്റിക് കോമഡി ചിത്രമാണ്.

രാഹുല്‍ മാധവ്, ദീപു കരുണാകരന്‍, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍ എന്നിവരും വേഷമിട്ട ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ്. അര്‍ജുന്‍ റ്റി സത്യന്‍ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രദീപ് നായര്‍, എഡിറ്റിംഗ് - സോബിന്‍ കേ സോമന്‍, കലാ സംവിധാനം - സാബു റാം, സംഗീതം - പി എസ് ജയഹരി, വസ്ത്രാലങ്കാരം - ബൂസി ബേബി ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - എസ് മുരുഗന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ബാബു ആര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍ - ശരത് വിനായക്, ചീഫ് അസോസിയേറ്റ് - സാംജി എം ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍ - ശ്രീരാജ് രാജശേഖരന്‍, മേക്കപ്പ് - ബൈജു ശശികല, പി. ആര്‍. ഒ - ശബരി, മാര്‍ക്കറ്റിംഗ് & ബ്രാന്‍ഡിംഗ് - റാബിറ്റ് ബോക്‌സ് ആഡ്സ്, പബ്ലിസിറ്റി ഡിസൈന്‍ - മാ മി ജോ, സ്റ്റില്‍സ് - അജി മസ്‌കറ്റ്.

SCROLL FOR NEXT