അന്ദ്രേ തർക്കോവസ്കി Source: News Malayalam 24x7
MOVIES

സിനിമയിലൂടെ കവിത ചൊല്ലിയ തർക്കോവസ്കി

ത‍ർക്കോവസ്കി സിനിമകളിൽ അ‍ർഥങ്ങളും അനുഭൂതികളും സൃഷ്ടിക്കുന്നത് വാക്കുകളല്ല, ദൃശ്യങ്ങളാണ്.

ശ്രീജിത്ത് എസ്

സിയാൻസ് എന്ന് കേട്ടിട്ടില്ലേ? ഒരു ആത്മാവിനെ ഒരു മീഡിയത്തിലേക്ക് വിളിച്ചുവരുത്തി അവരുമായി കമ്യൂണിക്കേറ്റ് ചെയ്യുന്ന പരിപാടി. യുക്തിക്ക് അപ്പുറത്താണെങ്കിലും ഇതിൽ വിശ്വസിക്കുന്ന നിരവധി പേരുണ്ട്. അത്തരത്തിൽ ഒരു സിയാൻസ് നടക്കുകയാണ്. മീഡിയത്തിലേക്ക് ആത്മാവ് പ്രവേശിച്ചു കഴിഞ്ഞു. മറ്റാരുമല്ല, വിശ്വപ്രസിദ്ധനായ കവി ബോറിസ് പാസ്റ്റർനാക്ക്. കവി തനിക്ക് മുന്നിൽ ഇരിക്കുന്ന ആളോട് പ്രവചനാത്മകമായ സ്വരത്തിൽ ഇങ്ങനെ പറഞ്ഞു, "നീ ഈ ജീവിതത്തിൽ ഏഴ് സിനിമകൾ എടുക്കും."

"ഏഴെണ്ണം മാത്രമോ" എന്നായിരുന്നു അയാളുടെ മറുചോദ്യം.

പാസ്റ്റർനാക്കിന്റെ ആത്മാവ് ശാന്തമായി തുടർന്നു, "അതെ, ഏഴ് നല്ല ചിത്രങ്ങൾ."

ഇത് നടന്ന സംഭവമാണോ എന്ന് ഉറപ്പില്ല. പക്ഷേ, പാസ്റ്റർനാക്കിന്റെ ആത്മാവിനെ വിളിച്ചുവരുത്തി എന്ന് പറയുന്ന ആ വ്യക്തി, ഏഴ് സിനിമകൾ സംവിധാനം ചെയ്തു. പ്രാർഥന പോലെ, മനോഹരമായ ഏഴ് ചിത്രങ്ങൾ! ഒരു ശിൽപ്പിയുടെ ചാതുര്യത്തോടെ അയാൾ തന്റെ സിനിമകളിൽ കാലത്തിൽ കൊത്തുവേലകൾ ചെയ്തു. ആന്ദ്രേ തർക്കോവസ്കി എന്നായിരുന്നു ആ പെരുന്തച്ചന്റെ പേര്.

SCROLL FOR NEXT