MOVIES

ദേവരയിലെ പാട്ടുകള്‍ക്കെതിരെ വിമര്‍ശനം; അനിരുദ്ധിനെതിരെ സോഷ്യല്‍ മീഡിയ

ചിത്രത്തിലേതായി രണ്ട് പാട്ടാണ് ഇതുവരെ റിലീസ് ചെയ്തിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

തെലുങ്ക് ചിത്രം ദേവരയിലെ പുതിയ പാട്ട് പുറത്തിറങ്ങിയതിന് പിന്നാലെ സമൂഹമാധ്യമത്തില്‍ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിന് വിമര്‍ശനം. ചിത്രത്തിലേതായി രണ്ട് പാട്ടാണ് ഇതുവരെ റിലീസ് ചെയ്തിരിക്കുന്നത്. 'ഫിയര്‍ സോങ്ങും' 'ചുറ്റമല്ലെ' എന്ന തുടങ്ങുന്ന ഗാനവും. സിനിമയിലെ ഫിയര്‍ സോങ്ങിന് ലിയോ എന്ന സിനിമയിലെ ബാഡ്ആസ് എന്ന ഗാനവുമായി സാമ്യമുണ്ടെന്നാണ് സമൂഹമാധ്യമത്തില്‍ ആളുകള്‍ പറയുന്നത്. എന്നാല്‍ രണ്ടാമത്തെ പാട്ടായ ചുറ്റമല്ലെ എന്ന ഗാനത്തിന് 'മനികെ മാഗെ ഹിത്തെ' എന്ന യൊഹാനി പാടിയ പാട്ടുമായി സാമ്യമുണ്ടെന്നാണ് സമൂഹമാധ്യമത്തില്‍ ഉയര്‍ന്ന് വരുന്ന വിമര്‍ശനം.

അതേസമയം ജൂനിയര്‍ എന്‍ടിആര്‍ ആണ് ദേവരയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക. കൊരട്ടല ശിവയാണ് സംവിധായകന്‍. ജൂനിയര്‍ എന്‍ടിആറും കൊരട്ടല ശിവയും ജനതാ ഗാരേജിന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ദേവര. ചിത്രത്തില്‍ സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം സെപ്റ്റംബർ 7നാണ് തിയേറ്ററിലെത്തുന്നത്.

SCROLL FOR NEXT