MOVIES

ആചാരകലഹങ്ങള്‍ക്കിടയില്‍ ഒരു രസികന്‍ പ്രേമകഥ: 'അന്‍പോടു കണ്മണി' ടീസര്‍ പുറത്ത്

ചിത്രം 2024 നവംബറില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും

Author : ന്യൂസ് ഡെസ്ക്


ലിജു തോമസിന്റെ സംവിധാനത്തില്‍ അര്‍ജുന്‍ അശോകനും അനഘ നാരായണനും പ്രധാനവേഷങ്ങളിലെത്തുന്ന 'അന്‍പോട് കണ്‍മണി'യുടെ ടീസര്‍ പുറത്തിറങ്ങി. സാമൂഹിക ഘടനകളിലും ദീര്‍ഘകാല പാരമ്പര്യങ്ങളിലും ജീവിതം വഴിമുട്ടുന്ന രണ്ടു വ്യക്തികളുടെ പ്രശ്‌നങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് രസകരമായി അവതരിപ്പിക്കുന്ന ടീസര്‍ ചിത്രത്തിനെക്കുറിച്ച് ഏറെ പ്രതീക്ഷ നല്‍കുന്നു. ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്.


പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ വച്ച് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പനാണ് 'അന്‍പോടു കണ്‍മണി' യുടെ ടീസര്‍ പ്രകാശനം ചെയ്തത്. പറശ്ശിനിക്കടവിന്റെ വൈവിധ്യത്തെയും തത്വത്തെയും ഉള്‍കൊണ്ട് ഏകത്വത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി ടീസര്‍ ലോഞ്ച് മാറി. മലയാള സിനിമ ചരിത്രത്തില്‍ തന്നെ വേറിട്ടൊരു അനുഭവമായി ഷൂട്ടിങ്ങിനായി നിര്‍മ്മിച്ച വീട് താമസയോഗ്യമാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറി അണിയറപ്രവര്‍ത്തകര്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ കോണ്‍സേപ്റ്റ് പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.


ചിത്രത്തില്‍ അല്‍ത്താഫ് സലിം, മാലാ പാര്‍വതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുല്‍ നായര്‍, ഭഗത് മാനുവല്‍, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സരിന്‍ രവീന്ദ്രനും എഡിറ്റിംഗ് സുനില്‍ എസ്. പിള്ളയുമാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സാമുവല്‍ എബിയാണ് സംഗീതം പകര്‍ന്നിട്ടുള്ളത്.


പ്രദീപ് പ്രഭാകറും പ്രിജിന്‍ ജെസ്സിയുമാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. ജിതേഷ് അഞ്ചുമനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മേക്കപ്പ് നരസിംഹ സ്വാമിയും വസ്ത്രാലങ്കാരം ലിജി പ്രേമനും നിര്‍വഹിക്കുന്നു. ചിന്റു കാര്‍ത്തികേയന്‍ ക്രിയേറ്റീവ് പ്രൊഡ്യൂസറും ബാബു പിള്ള കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. ലിജു പ്രഭാകര്‍ കളറിസ്റ്റും ശബ്ദ രൂപകല്പന കിഷന്‍ മോഹനും ഫൈനല്‍ മിക്‌സ് ഹരിനാരായണനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റുഡിയോ: സപ്താ റെക്കോര്‍ഡ്‌സ്. സനൂപ് ദിനേശാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പബ്ലിസിറ്റി ഡിസൈന്‍ യെല്ലോടൂത്ത്‌സ്. മാര്‍ക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍). ചിത്രം 2024 നവംബറില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.


SCROLL FOR NEXT