അന്‍സിബ ഹസന്‍ Source : Facebook
MOVIES

എതിരാളികള്‍ പിന്മാറി; 'അമ്മ' ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസന്‍, സ്ത്രീത്വത്തെ അപമാനിച്ചെന്ന് അനൂപ് ചന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി

'അമ്മ'യിലെ ഇന്റേണല്‍ കമ്മിറ്റിയിലും പരാതി നല്‍കിയിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

നടി അന്‍സിബ ഹസന്‍ 'അമ്മ' ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അന്‍സിബ ഉള്‍പ്പെടെ 13 പേരാണ് സ്ഥാനത്തേക്ക് പത്രിക നല്‍കിയത്. ഇതില്‍ 12 പേരും പത്രിക പിന്‍വലിക്കുകയായിരുന്നു. അതോടെ അന്‍സിബ എതിരാളികള്‍ ഇല്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

നടന്‍ അനൂപ് ചന്ദ്രനെതിരെ അന്‍സിബ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പരാതി. ആരോപണ വിധേയര്‍ സംഘടനയില്‍ മത്സരിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന അന്‍സിബയുടെ പ്രസ്താവനയ്ക്ക് പിന്നാലെ അനൂപ് ചന്ദ്രന്‍ നടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ആരോപണ വിധേയനായ ബാബുരാജ് മത്സരത്തില്‍ നിന്നും മാറി നില്‍ക്കണമെന്ന ആവശ്യം ഉന്നയിക്കുകയും അതോടൊപ്പം അന്‍സിബ അടക്കമുള്ള സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നത് ബാബുരാജിന്റെ സില്‍ബന്ധിയായാണെന്നും അനൂപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടനെതിരെ പരാതിയുമായി അന്‍സിബ മുന്നോട്ട് പോയത്. ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. അമ്മയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും അന്‍സിബയ്‌ക്കെതിരെ അനൂപ് ചന്ദ്രന്‍ സംസാരിച്ചിരുന്നു. അമ്മയിലെ ഇന്റേണല്‍ കമ്മിറ്റിയിലും പരാതി നല്‍കിയിട്ടുണ്ട്.

പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജഗദീഷ്, ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന്് ബാബുരാജ് എന്നിവരും പിന്മാറിയിട്ടുണ്ട്. അതേസമയം ഇന്നാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുന്നത്. സമര്‍പ്പിച്ച പത്രികകള്‍ പരിഗണിച്ചുകൊണ്ട് ഇന്ന് സ്ഥാനാര്‍ത്ഥികളുടെ ഒദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരം ഉണ്ടാകും.

SCROLL FOR NEXT