ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം റൈഫിള്‍ ക്ലബ്ബിലെ അനുരാഗ് കശ്യപിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. അനുരാഗ് കശ്യപിന്റെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. അനുരാഗ് കശ്യപിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് റൈഫിള്‍ ക്ലബ്.
ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്നാണ് റൈഫിള്‍ ക്ലബ്ബിന്റെ നിര്‍മാണം. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വ്വഹിക്കുന്നത്. അനുരാഗ് കശ്യപ്, ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
ഹനുമാന്‍ കൈന്‍ഡ്, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍, സെന്ന ഹെഗ്ഡെ, വിനീത് കുമാര്‍, റാഫി, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിഷ്ണു അഗസ്ത്യ, ഉണ്ണിമായ പ്രസാദ്, പ്രശാന്ത് മുരളി, പൊന്നമ്മ ബാബു, നടേഷ് ഹെഗ്ഡെ, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന്‍ മുഹമ്മദ്, പരിമള്‍ ഷായ്സ്, നവനി ദേവാനന്ദ്, സജീവ് കുമാര്‍, ഉണ്ണി മുട്ടത്ത്, കിരണ്‍ പീതാംബരന്‍, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ശ്യാം പുഷ്‌കരന്‍, ഷറഫു, ദിലീഷ് നായര്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അജയന്‍ ചാലിശ്ശേരിയാണ് 'റൈഫിള്‍ ക്ലബ്ബി'ന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മേക്കപ്പ് - റോണക്സ് സേവിയര്‍, വസ്ത്രാലങ്കാരം - മഷര്‍ ഹംസ, എഡിറ്റര്‍ - വി സാജന്‍, സംഘട്ടനം - സുപ്രീം സുന്ദര്‍, സംഗീതം - റെക്സ് വിജയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ് - റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പിആര്‍ഒ - ആതിര ദില്‍ജിത്ത്.