'ബ്ലാസ്റ്റ്' സിനിമ 
MOVIES

ഒരു ഫാമിലി ഇടിപ്പടം! ആക്ഷൻ കിംഗിന്റെ 'ബ്ലാസ്റ്റ്'; കളക്ഷനിൽ മുന്നേറ്റം

സുഭാഷ് കെ രാജ് സംവിധാനം ചെയ്ത 'ബ്ലാസ്റ്റ്' തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്നു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ബിഗ് സ്ക്രീനിൽ ഇടിപ്പൂരം ഒരുക്കി തമിഴ് ചിത്രം 'ബ്ലാസ്റ്റ്'. അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് എല്ലാ കേന്ദ്രങ്ങളിലും നിന്നും ലഭിക്കുന്നത്. ആക്ഷൻ കിംഗ് അർജുന്റെയും 'സർവം മായ'യിലൂടെ ശ്രദ്ധ നേടിയ പ്രീതി മുകുന്ദന്റെയും അഭിരാമിയുടെയും ആക്ഷൻ രംഗങ്ങൾ പ്രേക്ഷകരെ ആവേശത്തിലാക്കുകയാണ്.

കരാട്ടെ മാസ്റ്ററായ രാജാരാമൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അർജുൻ എത്തുന്നത്. ഈ കാഥാപാത്രത്തിന്റെ ഭാര്യയുടെ റോളിൽ അഭിരാമിയും മകളായി പ്രീതിയും എത്തുന്നു. ഇവരുടെ കുടുംബത്തിലേക്ക് ചിലർ അപ്രതീക്ഷിതമായി കടന്നുവരുന്നതും തുടർസംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. ട്രെയ്‌ലറിൽ കണ്ട ആക്ഷൻ സീക്വൻസുകളെല്ലാം വെറും ടെസ്റ്റ് ഡോസുകളാണെന്നാണ് സിനിമ തിയേറ്ററിൽ കണ്ടവർ അഭിപ്രായപ്പെടുന്നത്. ഒരു കംപ്ലീറ്റ് ഫൺ ഫാമിലി ആക്ഷൻ ചിത്രമാണ് 'ബ്ലാസ്റ്റ്' എന്നാണ് പൊതു അഭിപ്രായം.

ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്‌നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, ഏകദേശം ഒരു കോടിയോളം രൂപയാണ് ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത്. മികച്ച അഭിപ്രായം ലഭിക്കുന്നതിനാൽ വരും ദിവസങ്ങളിൽ ഈ കളക്ഷൻ ഉയർന്നേക്കാം.

രവി ബസ്‌റൂർ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കോക്കൻ, രമേശ് നാരായണൻ, പവൻ, വിവേക് പ്രസന്ന, വിനോദ് സാഗർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. എജിഎസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കൽപ്പാത്തി എസ്. അഘോരം, കൽപ്പാത്തി എസ്. ഗണേഷ്, കൽപ്പാത്തി എസ്. സുരേഷ് എന്നിവരാണ് സിനിമയുടെ നിർമാണം. ഛായാഗ്രഹണം: അരുൺ രാധാകൃഷ്ണൻ, എഡിറ്റിങ്: പ്രദീപ് രാഘവ്.

പ്രൊഡക്ഷൻ ഡിസൈനർ: വീരമണി ഗണേശൻ, ആക്ഷൻ: ഫീനിക്സ് പ്രഭു, കോസ്റ്റ്യൂം ഡിസൈനർ: ദിനേഷ് മനോഹരൻ, പബ്ലിസിറ്റി ഡിസൈനർ: വിയാകി.

SCROLL FOR NEXT