'അൻപിൽ അവൻ' സിനിമ 
MOVIES

അശോക് സെൽവൻ ചിത്രം 'അൻപിൽ അവൻ' റിലീസ് തീയതി പുറത്ത്; നായിക പ്രീതി മുകുന്ദൻ

സംവിധായകൻ വിഗ്നേഷ് രാജയും അശോക് സെൽവനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

അശോക് സെൽവൻ നായകനാകുന്ന പുതിയ ചിത്രം 'അൻപിൽ അവൻ' റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 25ന് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലേക്ക് എത്തും. നഗാഗതനായ ആർ. കാർത്തികേയനാണ് സിനിമയുടെ സംവിധാനം. 'പൊർ തൊഴിൽ', 'കര' തുടങ്ങിയ സിനിമകളുടെ സംവിധായകൻ വിഗ്നേഷ് രാജയും അശോക് സെൽവനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിഗ്നേഷിന്റേതാണ് കഥ.

പ്രീതി മുകുന്ദനാണ് ചിത്രത്തിലെ നായിക. അയ്യങ്കാരൻ ഇന്റർനാഷണലിന്റെ ബാനറിൽ കെ. കരുണാമൂർത്തിയാണ് സിനിമയുടെ നിർമാണം. ഹാപ്പി ഹൈ പിക്ചേഴ്സിന്റെ ബാനറിൽ അശോക് സെൽവനും അഭിനയ സെൽവവും നിർമാണ പങ്കാളികളാണ്. 2020ൽ പുറത്തിറങ്ങിയ 'ഓ മൈ കടവുളേ'ക്ക് ശേഷം ഹാപ്പി ഹൈ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രമാണിത്. അശോക് സെൽവൻ, റിതിക സിംഗ്, വാണി ഭോജൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു.

സാബുമോൻ, കതിർബാലു, ഡൽഹി ഗണേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഗോവിന്ദ് വസന്തയാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. എഡിറ്റിങ് - സെൽവ ആർ.കെ, ആക്ഷൻ - പീറ്റർ ഹെയ്‌ൻ, അഡിഷണൽ സ്ക്രീൻപ്ലേ - ആശാമീര അയ്യപ്പൻ, ആർട്ട് - മണികണ്ഠൻ ശ്രീനിവാസൻ, കോസ്റ്റ്യൂം ഡിസൈൻ - ബിനിറ്റ രാമാനാഥൻ, സൗണ്ട് ഡിസൈൻ - വിജയ് രത്നം MPSE, ഓഡിയോഗ്രഫി - എ.എം. റഹ്മത്തുള്ള, മേക്കപ്പ് - സെൽവം മണി.

SCROLL FOR NEXT