'കോട്ടയം ബെൽറ്റ്' സിനിമ 
MOVIES

'കോട്ടയം ബെൽറ്റ്' സീനാണ്! ആസിഫ് അലി - ജിസ് ജോയ് ചിത്രം പ്രഖ്യാപിച്ചു

ആ​സി​ഫ് ​അ​ലിയും ജി​സ് ​ജോ​യും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണിത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ആ​സി​ഫ് ​അ​ലിയെ​ ​നാ​യ​ക​നാ​ക്കി​ ​ജി​സ് ​ജോ​യ് ​സംവിധാനം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന് ​'കോട്ടയം ബെൽറ്റ്' എ​ന്ന്​ ​പേരിട്ടു. ഇരുവരും ഒന്നിക്കുന്ന​ ​ഏ​ഴാ​മ​ത്തെ​ ​ചി​ത്രമാ​ണി​ത്.​ ​ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിൽ കായികമന്ത്രി ഒ.ജെ. ജനീഷ് ആണ് ടൈറ്റിൽ പ്രകാശനം ചെയ്തത്.

ശ്രു​തി​ ​രാ​മ​ച​ന്ദ്ര​ൻ​ ​ആ​ണ് ചിത്രത്തിലെ ​നാ​യി​ക. വിജയരാഘവൻ, ഷൈൻ ടോം ചാക്കോ, ജഗദീഷ്, അശോകൻ, ബോബി കുര്യൻ, അലൻസിയർ, വിഷ്‌ണു അഗസ്ത്യ, ഫർഹാൻ ഫാസിൽ, ശ്രീകാന്ത് മുരളി, പ്രേംപ്രകാശ്, വിനീത്, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, രഞ്ജിത്ത് ശേഖർ, സാന്ദ്ര ചന്ദ്രൻ , എയ്ക ദേവ്, നിധിൻ പ്രസന്ന എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

കിഴക്കൻ മലയോര ഗ്രാമത്തിലെ ക്രിസ്ത്യൻ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫാമിലി ത്രില്ലറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ആളും അർഥവും മനോബലവും കൊണ്ട് ആർക്കും പ്രതിരോധിക്കാൻ കഴിയാത്ത നാലു സഹോദരങ്ങളുടെ ജീവിതകഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. സു​രേ​ഷ് ​ഗോ​പാ​ല​ൻ സിനിമയുടെ​ ​ര​ച​ന​യും​ ​ബി​നേ​ന്ദ്ര​ ​മേ​നോ​ൻ​ ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​നിർ​വ​ഹി​ക്കു​ന്നു. ഗോ​വി​ന്ദ് ​വ​സ​ന്ത​ ​ആ​ണ് ​സം​ഗീ​തം.

ക്രി​യേ​റ്റീ​വ് ​കോ​ൺ​ട്രി​ബ്യൂ​ഷ​ൻ​ ​ബോ​ബി​-​ ​സ​ഞ്ജ​യ്.​ ​ചീ​ഫ് ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​ ​സാ​ഗ​ർ,​ ​ക​ലാ​സം​വി​ധാ​നം​ ​അ​ജ​യ​ൻ​ ​മ​ങ്ങാ​ട്,​ ​കോ​സ്റ്റ്യൂ​ ​ഡി​സൈ​ന​ർ​ ​സ​മീ​റ​ ​സ​നീ​ഷ്.​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​ജാ​വേ​ദ് ​ചെ​മ്പ്.​ ​ഡ്രീം​ ​കാ​ച​ർ​ ​പ്രൊ​ഡ​ക്ഷ​ൻ​സ്,​ ​കൈ​ലാ​ഷ് ​പ്രൊ​ഡ​ക്ഷ​ൻ​സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​ടി.​ആ​ർ.​ ​ഷം​സു​ദ്ദീ​ൻ​,​ ​വേ​ണു​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മാ​ണം.​ 1983,​ ​കാ​ണെ​ക്കാ​ണെ​ ,​ക്വീ​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​നി​ർ​മ്മാ​താ​വാ​ണ് ​ടി.​ആ​ർ.​ ​ഷം​സു​ദ്ദീ​ൻ.

SCROLL FOR NEXT