MOVIES

ബുക്ക് മൈ ഷോയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ചിത്രമായി 'കിഷ്‌കിന്ധാ കാണ്ഡം'

കക്ഷി അമ്മിണിപ്പിള്ളയ്ക്ക് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത സിനിമയാണ് 'കിഷ്‌കിന്ധാ കാണ്ഡം'

Author : ന്യൂസ് ഡെസ്ക്


ആസിഫ് അലി നായകനായ 'കിഷ്‌കിന്ധാ കാണ്ഡം' മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് ടിക്കറ്റ് പോലും കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ചിത്രമാണ് 'കിഷ്‌കിന്ധാ കാണ്ഡം'.

90,000 ല്‍ അധികം ടിക്കറ്റുകളാണ് അവസാന 24 മണിക്കൂറിനിടെ വിറ്റുപോയത്. അതോടെ ഇന്ത്യയില്‍ എല്ലാ ഭാഷകളിലുമായി നിലവില്‍ തിയേറ്ററുകളിലുള്ള ചിത്രങ്ങളുടെ ബുക്കിങ്ങില്‍ 'കിഷ്‌കിന്ധാ കാണ്ഡം' ഒന്നാമത് എത്തി. ആളുകള്‍ തമ്മില്‍ പറഞ്ഞാണ് ചിത്രത്തിന് കൂടുതലും പ്രൊമോഷന്‍ കിട്ടുന്നത്.

ആസിഫ് അലിക്കൊപ്പം അപര്‍ണ ബാലമുരളി, വിജയരാഘവന്‍, ജഗദീഷ്, നിഷാന്‍, അശോകന്‍, മേജര്‍ രവി, വൈഷ്ണവി രാജ് എന്നിവരും ചിത്രത്തിലുണ്ട്. കക്ഷി അമ്മിണിപ്പിള്ളയ്ക്ക് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത സിനിമയാണ് 'കിഷ്‌കിന്ധാ കാണ്ഡം'. ബാഹുല്‍ രമേശാണ് തിരക്കഥയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്.

SCROLL FOR NEXT