വാള്‍ട്ടര്‍ ജോസ് 
MOVIES

സഹ സംവിധായകന്‍ വാള്‍ട്ടര്‍ ജോസ് അന്തരിച്ചു

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് കത്രിക്കടവ് സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ വെച്ചാണ് അന്ത്യകര്‍മ്മങ്ങള്‍ നടക്കുക

Author : ന്യൂസ് ഡെസ്ക്

സഹ സംവിധായകന്‍ എന്ന നിലയില്‍ മലയാള സിനിമാലോകത്ത് പേരെടുത്ത വാള്‍ട്ടര്‍ ജോസ് അന്തരിച്ചു. 53 വയസായിരുന്നു. രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കേരളത്തിലെ അറിയപ്പെടുന്ന ഹാര്‍മോണിയം കലാകാരന്‍ ജോസിന്റെ മകനാണ് വാള്‍ട്ടര്‍ ജോസ്.

സംവിധായകരായ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്റെ ശിഷ്യരില്‍ പ്രധാനിയായിരുന്നു വാള്‍ട്ടര്‍ ജോസ്. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സഹസംവിധാന ചുമതല നിര്‍വ്വഹിച്ചിട്ടുണ്ട്. സിദ്ദിഖ് ലാല്‍, ലാല്‍ ജോസ്, വേണു, കലാധരന്‍ അടൂര്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ്.

വാള്‍ട്ടര്‍ ജോസ് സംവിധായകന്‍ ലാലിന്റെ പിതൃസഹോദര പുത്രനുമാണ്. കതൃക്കടവ് സിബിഐ റോഡിലുള്ള സഹോദരന്റെ വീട്ടില്‍ ഉച്ചവരെ പൊതുദര്‍ശനമുണ്ട്. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് കത്രിക്കടവ് സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ വെച്ചാണ് അന്ത്യകര്‍മ്മങ്ങള്‍ നടക്കുക.

SCROLL FOR NEXT