MOVIES

സിനിമയില്‍ ഷാരൂഖ് ഖാന്‍ എന്റെ ഗോഡ്ഫാദര്‍: അറ്റ്‌ലീ

ജവാന്‍ എന്ന സിനിമയിലാണ് അറ്റ്‌ലീയും ഷാരൂഖ് ഖാനും ഒന്നിച്ചത്

Author : ന്യൂസ് ഡെസ്ക്


സംവിധായകന്‍ അറ്റ്‌ലീ ഷാരൂഖ് ഖാനാണ് സിനിമയില്‍ തന്റെ ഗോഡ്ഫാദര്‍ എന്ന് പറഞ്ഞു. തന്റെ പിക്കിള്‍ബോള്‍ ടീമിനെ കുറിച്ച് സംസാരിക്കവെയാണ് അറ്റ്‌ലീ ഇക്കാര്യം പറഞ്ഞത്. അറ്റ്‌ലീയും ഭാര്യ പ്രിയയും ഇപ്പോള്‍ ബാംഗ്ലൂര്‍ ജവാന്‍ എന്ന ടീമിന്റെ ഓണര്‍മാരാണ്. കെകെആറും ഷാരൂഖ് ഖാനുമാണ് തന്നെ പിക്കിള്‍ബോള്‍ ടീമിന്റെ ഓണറാവാന്‍ പ്രചോദനമായതെന്നും അറ്റ്‌ലീ പറഞ്ഞു.

'എന്റെ ഏറ്റവും വലിയ പ്രചോദനം ഷാരൂഖ് സറും കെകെആറുമാണ്. ഞാന്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിട്ടുണ്ട്. അദ്ദേഹം എപ്പോഴും ഒപ്പമുണ്ടാകും. അദ്ദേഹമാണ് സിനിമയില്‍ എന്റെ ഗോഡ്ഫാദര്‍. അദ്ദേഹം ചെയ്തതും എന്നെ പഠിപ്പിച്ചതുമാണ് ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്', അറ്റ്‌ലീ പറഞ്ഞു.

ജവാന്‍ എന്ന സിനിമയിലാണ് അറ്റ്‌ലീയും ഷാരൂഖ് ഖാനും ഒന്നിച്ചത്. 2023ലെ ബ്ലോക്ബസ്റ്റര്‍ ആയിരുന്നു ജവാന്‍. നിരവധി ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ ചിത്രം തകര്‍ത്തിരുന്നു. 2023 സെപ്റ്റംബര്‍ 7നാണ് ചിത്രം തിയേറ്ററിലെത്തിയത്. 1000 കോടിക്ക് മുകളില്‍ ചിത്രം ബോക്‌സ് ഓഫീസില്‍ കളക്ട് ചെയ്തു. നയന്‍താരയായിരുന്നു ചിത്രത്തില്‍ ഷാരൂഖ് ഖാനിന്റെ നായിക.

SCROLL FOR NEXT