'അവറാച്ചൻ ആൻഡ് സൺസ്' സിനിമ 
MOVIES

'ചുരുൾ മുടി ചുരുളോ'; സിദ് ശ്രീറാം ആലപിച്ച 'അവറാച്ചൻ ആൻഡ് സൺസി'ലെ ആദ്യ ഗാനം പുറത്ത്

മാജിക് ഫ്രയിമ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് 'അവറാച്ചൻ ആൻഡ് സൺസ്' ചിത്രം അവതരിപ്പിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ബിജു മേനോൻ നായകനാകുന്ന 'അവറാച്ചൻ ആൻഡ് സൺസി'ലെ ആദ്യ ഗാനം റിലീസായി. തന്റെ ആലാപനം കൊണ്ട് ശ്രോതാക്കളുടെ ഹൃദയം കീഴടക്കുന്ന ഗായകൻ സിദ് ശ്രീറാമും സെബാ ടോമിയുമാണ് 'ചുരുൾ മുടി ചുരുളോ' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. സനൽ ദേവ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സുഹൈൽ കോയ ആണ് ഗാനരചന. റിലീസായി മണിക്കൂറുകൾക്കുള്ളിൽ ആസ്വാദകരുടെ ഹൃദയം കീഴടക്കുകയാണ് 'അവറാച്ചൻ ആൻഡ് സൺസ്' ചിത്രത്തിലെ ആദ്യ ഗാനം.

മാജിക് ഫ്രയിമ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് 'അവറാച്ചൻ ആൻഡ് സൺസ്' ചിത്രം അവതരിപ്പിക്കുന്നത്. നവാഗതനായ തമ്പി ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. നർമ്മത്തിൽ ചാലിച്ച രസകരമായ ഈ ഫാമിലി ഡ്രാമ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. കൗതുകമുണർത്തി ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾക്കു പിന്നാലെ റിലീസായ സിനിമയുടെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

ബിജുമേനോൻ നായകനാകുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സഹ നിർമണം : ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ഡി ഓ പി : സജിത് പുരുഷൻ, എഡിറ്റിംഗ്: ആകാശ് ജോസഫ് വർഗീസ്, സംഗീത സംവിധാനം : സനൽ ദേവ്, ലൈൻ പ്രൊഡ്യൂസർ : അഖിൽ യെശോധരൻ, ആർട്ട് ഡയറക്ടർ : അജി കുറ്റിയാനി, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യർ, മേക്കപ്പ് : റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈൻ : ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ് : വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : ജിബിൻ ജോൺ, ഫസ്റ്റ് അസ്സോസിയേറ്റ് ഡയറക്ടർ : ഓസ്റ്റിൻ എബ്രഹാം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, സ്റ്റിൽസ് : ബിജിത് ധർമടം, മാർക്കറ്റിംഗ് : സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, അഡ്വെർടൈസിങ് : ബ്രിങ് ഫോർത്ത്, വി എഫ് എക്സ് : പ്രോമിസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻ : ടെൻ പോയിന്റ്, പി ആർ ഓ : പ്രതീഷ് ശേഖർ.

SCROLL FOR NEXT