ജൂലൈ 25നാണ് ഹോളിവുഡ് ചിത്രം 'ഫന്റാസ്റ്റിക് ഫോര്‍ : ഫസ്റ്റ് സ്റ്റെപ്‌സ്' തിയേറ്ററിലെത്തുന്നത്. തിയേറ്ററിലെത്തുന്നവര്‍ക്ക് സിനിമയ്‌ക്കൊപ്പം മറ്റൊരു സര്‍പ്രൈസ് കൂടിയുണ്ട്. ജെയിംസ് കാമറൂണിന്റെ 'അവതാര്‍ : ഫയര്‍ ആന്‍ഡ് ആഷിന്റെ' ട്രെയ്‌ലര്‍ റിലീസ് ചെയ്യാന്‍ പോവുകയാണ്. 'ഫന്റാസ്റ്റിക് ഫോര്‍' ഷോ ആരംഭിക്കുന്നതിന് മുന്‍പാണ് തിയേറ്ററില്‍ 'അവതാര്‍ 3' ട്രെയ്‌ലര്‍ സ്‌ക്രീന്‍ ചെയ്യുക.
ഡിസംബര്‍ 19നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന 'അവതാര്‍ 3' തിയേറ്ററിലെത്തുന്നത്. നാലും അഞ്ചും ഭാഗങ്ങള്‍ 2029 ഡിസംബര്‍ 21നും 2031 ഡിസംബര്‍ 19നും റിലീസ് ചെയ്യും.
ഏപ്രിലില്‍ ആണ് ആദ്യമായി 'അവതാര്‍ 3'യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. സിനിമകോണില്‍ പങ്കെടുത്തവര്‍ക്കായിരുന്നു ട്രെയ്‌ലര്‍ സ്‌ക്രീന്‍ ചെയ്തത്. പാണ്ടോര ലോകവും പുതിയ നാവി ട്രൈബിനെയുമാണ് ട്രെയ്‌ലറില്‍ കാണിച്ചിരുന്നത്.
'അവതാറും' 'ദ വേ ഓഫ് വാട്ടറും' ആഗോള ബോക്‌സ് ഓഫീസില്‍ 2 ബില്യണ്‍ ഡോളര്‍ കളക്ട് ചെയ്തിരുന്നു. ലോകത്തിലെ തന്നെ കോമേഷ്യല്‍ വിജയമായ ആദ്യത്തെയും മൂന്നാമത്തെയും ചിത്രങ്ങളായ അവതാര്‍ ഫ്രാഞ്ചൈസ് മാറി. 'ഫയര്‍ ആന്‍ഡ് ആഷും' ഇതേ പാത പിന്‍തുടരുകയാണെങ്കില്‍ 2 ബില്യണ്‍ ഡോളര്‍ നേടുന്ന മൂന്ന് ചിത്രങ്ങളുള്ള ഏക ഫ്രാഞ്ചൈസായ 'അവതാര്‍' മാറും.