നടൻ ബാബുരാജ് Source: Facebook/ Baburaj
MOVIES

'അമ്മ' തെരഞ്ഞെടുപ്പ്; ബാബുരാജ് മത്സരിക്കില്ല, പത്രിക പിന്‍വലിക്കും

ആരോപണ വിധേയര്‍ മത്സരിക്കുന്നതില്‍ അംഗങ്ങള്‍ തന്നെ എതിര്‍പ്പ് അറിയിച്ചതിലാണ് തീരുമാനം.

Author : ന്യൂസ് ഡെസ്ക്

'അമ്മ' ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്‍ ബാബുരാജ് മത്സരിക്കില്ല. നടന്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കും. ആരോപണ വിധേയര്‍ മത്സരിക്കുന്നതില്‍ അംഗങ്ങള്‍ തന്നെ എതിര്‍പ്പ് അറിയിച്ചതിനാലാണ് തീരുമാനം. ബാബുരാജ് പത്രിക നൽകിയത് ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കായിരുന്നു.

നിരവധി അംഗങ്ങള്‍ ആരോപണ വിധേയനായ ബാബുരാജ് മത്സരിക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. നടന്‍ അനൂപ് ചന്ദ്രന്‍ ബലാത്സംഗ കേസിലെ പ്രതിയായതിനാല്‍ ബാബുരാജ് തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്ന് അറിയിച്ചിരുന്നു. അതിന് പുറമെ ബാബുരാജ് മത്സരിക്കുന്നത് സംഘടനയുടെ അക്കൗണ്ടിലുള്ള ഏഴ് കോടി രൂപ തട്ടിയെടുക്കാനാണെന്നും അനൂപ് ചന്ദ്രന്‍ ആരോപിച്ചിരുന്നു.

ബാബുരാജിനെ പിന്തുണച്ച് രംഗത്തെത്തിയ അന്‍സിബയ്‌ക്കെതിരെയും അനൂപ് ചന്ദ്രന്‍ സംസാരിച്ചു. അന്‍സിബ അടക്കമുള്ള സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നത് ബാബുരാജിന്റെ സില്‍ബന്ധിയായാണ് എന്നാണ് അനൂപ് പറഞ്ഞത്.

അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന ജഗദീഷും ഇന്ന് പത്രിക പിന്‍വലിച്ചിരുന്നു. ഇന്നാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുന്നത്. സമര്‍പ്പിച്ച പത്രികകള്‍ പരിഗണിച്ചുകൊണ്ട് ഇന്ന് സ്ഥാനാര്‍ത്ഥികളുടെ പൂര്‍ണമായ ചിത്രം ഇന്ന് പുറത്തുവിടും.

SCROLL FOR NEXT