MOVIES

ബ്രാഹ്‌മണ പെണ്‍കുട്ടിയെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപണം; വെട്രിമാരന്റെ ബാഡ് ഗേള്‍ ടീസറിനെതിരെ വിമര്‍ശനം

വര്‍ഷ ഭാരത് ആണ് ബാഡ് ഗേളിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അഞ്ജലി ശിവരാമനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം

Author : ന്യൂസ് ഡെസ്ക്


തമിഴ് സിനിമയായ ബാഡ് ഗേളിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. വെട്രിമാരനാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ടീസര്‍ പുറത്തിറങ്ങിയതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ കമിംഗ് ഓഫ് എയ്ജ് കഥയാണ് ചിത്രം പറയുന്നത്. അവളുടെ സ്‌കൂള്‍ കോളേജ് കാലവും പ്രണയവും എല്ലാം ടീസറില്‍ പറഞ്ഞുവെക്കുന്നുണ്ട്.

സംവിധായകന്‍ പാ രഞ്ജിത്ത് പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞ ടീസറിനെ അഭിനന്ദിച്ച് രംഗത്തെത്തി. എന്നാല്‍ ടീസര്‍ ഒരു വിഭാഗം ആളുകള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അതിന് കാരണം സിനിമയിലെ നായിക ഒരു ബ്രാഹ്‌മണ കുടുംബത്തിലേതാണ് എന്നത് കൊണ്ടാണ്.

സംവിധായകന്‍ മോഹന്‍ ജിയും ടീസറിനെ വിമര്‍ശിച്ച് രംഗത്തെത്തി. 'ബ്രാഹ്‌മണ പെണ്‍കുട്ടിയുടെ വ്യക്തി ജീവിതത്തെ കുറിച്ച് ഇത്തരം കഥകള്‍ ഉണ്ടാക്കുന്നത് ഈ കൂട്ടത്തിന് താല്‍പര്യമുള്ള കാര്യമാണ്. വെട്രിമാരനില്‍ നിന്നും അനുരാഗ് കശ്യപില്‍ നിന്നും മറ്റെന്ത് പ്രതീക്ഷിക്കാനാണ്. ബ്രാഹ്‌മണന്‍മാരായ അച്ഛനെയും അമ്മയെയും ധിക്കരിക്കുന്നത് ട്രെന്‍ഡിംഗ് അല്ല പഴയ കാര്യമാണ്. ആദ്യം നിങ്ങളുടെ ജാതിയിലെ പെണ്‍കുട്ടിയെ ഇതുപോലെ ചിത്രീകരിക്കൂ', എന്നാണ് പാ രഞ്ജിത്തിന്റെ പോസ്റ്റ് പങ്കുവെച്ച് മോഹന്‍ കുറിച്ചത്.

വര്‍ഷ ഭാരത് ആണ് ബാഡ് ഗേളിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അഞ്ജലി ശിവരാമനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ശാന്തി പ്രിയ, ശരണ്യ രവിചന്ദ്രന്‍, ഹൃദു ഹരൂണ്‍ എന്നിവരും ചിത്രത്തിലുണ്ട്.

SCROLL FOR NEXT