കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത 'ഭരതനാട്യം 2: മോഹിനിയാട്ടം' തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. 2024ൽ റിലീസ് ആയ 'ഭരതനാട്യം' സിനിമയുടെ രണ്ടാം ഭാഗമായാണ് ചിത്രമെത്തിയത്. ഡാർക്ക് ഹ്യൂമറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സിനിമാപ്രേമികൾ. ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടിയെടുക്കാനും ഇതിനോടകം സിനിമയ്‌ക്ക് സാധിച്ചിട്ടുണ്ട്.
റിലീസ് ആയി 10 ദിവസം കൊണ്ട് 12 കോടി രൂപയാണ് കേരള ബോക്സ് ഓഫീസിൽ 'മോഹിനിയാട്ടം' സ്വന്തമാക്കിയത്. ആഗോള തലത്തിൽ 19 കോടിക്ക് അടുത്താണ് സിനിമയുടെ കളക്ഷൻ. തിയേറ്ററുകളിൽ ചിരിപ്പൂരം തീർക്കുന്ന ചിത്രം ഈ വർഷത്തെ സൂപ്പർ ഹിറ്റുകളുടെ നിരയിലേക്ക് കുതിക്കുകയാണ്.
ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് 'മോഹിനിയാട്ടം' നിർമിച്ചിരിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടെയിൻമെന്റും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാൾ, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായർ, ജിനിൽ റെക്സ, ജിവിൻ റെക്സ, നിഷ്താർ സെയ്ത്, സന്തോഷ് ബാലചന്ദ്ര വിജയ്, സൽഖാൻ വിജയ്, സൽഖാൻ, നായർ ബാബു, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. സൈജു കുറുപ്പിന്റെ 150ാം ചിത്രമാണിത്.
തിരക്കഥ: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്. ഛായാഗ്രഹണം: ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാർ. ശബ്ദമിശ്രണം : വിപിൻ നായർ. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റിൽസ് : വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർഒ: എ.എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.