'ഭരതനാട്യം 2: മോഹിനിയാട്ടം' സിനിമ 
MOVIES

"ദൃശ്യം 4 വല്ലതും ആണോ?" കിടിലൻ റെഫറൻസുകളുമായി 'മോഹിനിയാട്ടം' ട്രെയ്‌ലർ

ഏപ്രിൽ 10ന് 'ഭരതനാട്യം 2: മോഹിനിയാട്ടം' തിയേറ്ററുകളിലെത്തും

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമാകുന്ന ഫൺ ഫാമിലി ന്റർടെയ്‌നർ 'ഭരതനാട്യം 2: മോഹിനിയാട്ടം' സിനിമയുടെ ട്രെയ്‌ലർ പുറത്ത്. ഡാർക്ക് ഹ്യൂമർ വിഭാഗത്തിൽ വരുന്ന മർഡർ മിസ്റ്ററിയാണ് സിനിമ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ദൃശ്യം സിനിമയുടെ റെഫറൻസുകളിലൂടെയാണ് ട്രെയ്‌ലർ അവതരിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ 10ന് സിനിമ തിയേറ്ററുകളിലെത്തും.

കൃഷ്ണദാസ് മുരളിയാണ് സിനിമയുടെ സംവിധാനം. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമാണം. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടെയിൻമെന്റും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാൾ, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായർ, ജിനിൽ റെക്സ, ജിവിൻ റെക്സ, നിഷ്താർ സെയ്ത്, സന്തോഷ് ബാലചന്ദ്ര വിജയ്, സൽഖാൻ വിജയ്, സൽഖാൻ, നായർ ബാബു, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.

തിരക്കഥ: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്‌. ഛായാഗ്രഹണം: ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാർ. ശബ്ദമിശ്രണം : വിപിൻ നായർ. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റിൽസ് : വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർ ഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.

SCROLL FOR NEXT