MOVIES

ഭരതനാട്യം ഒടിടിയിലെത്തി; സ്ട്രീം ചെയ്യുന്നത് രണ്ട് പ്ലാറ്റ്‌ഫോമുകളില്‍

ചിത്രം ഓഗസ്റ്റ് 30നാണ് തിയേറ്ററില്‍ റിലീസ് ആയത്

Author : ന്യൂസ് ഡെസ്ക്


സൈജു കുറിപ്പ് കേന്ദ്ര കഥാപാത്രമായി എത്തിയ ഭരതനാട്യം എന്ന ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ആമസോണ്‍ പ്രൈം, മനോരമ മാക്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. കൃഷ്ണദാസ് മുരളിയാണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 30നാണ് തിയേറ്ററില്‍ റിലീസ് ആയത്.

ഫാമലി എന്റര്‍ട്ടെയിനറായി ഒരുങ്ങിയ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സായ് കുമാറാണ്. ഭരതന്‍ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. ഭരതന്‍ ജീവിതത്തില്‍ നേരിടേണ്ടി വന്ന ചില പ്രശ്‌നങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.


കലാരഞ്ജിനി, സോഹന്‍ സീനുലാല്‍, മണികണ്ഠന്‍ പട്ടാമ്പി, സലിം ഹസന്‍, ശ്രീജ രവി, ദിവ്യാ എം നായര്‍, ശ്രുതി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഛായാഗ്രഹണം ബബിലു അജു, എഡിറ്റിംഗ് ഷഫീഖ് വി ബി, ഗാനങ്ങള്‍ മനു മഞ്ജിത്ത്, സംഗീതം സാമുവല്‍ എബി.

SCROLL FOR NEXT