MOVIES

'റിയലേതാ ഇമാജിനേഷനേതാ എന്നറിയാത്ത അവസ്ഥ'; ഭാവന-ഷാജി കൈലാസ് ടീമിന്‍റെ 'ഹണ്ട്' ടീസര്‍ പുറത്ത്

ചിത്രം ഓഗസ്റ്റ് ഒമ്പതിന് ഇ ഫോർ എന്റർടൈയ്ൻമെന്റ് തിയേറ്ററുളിലെത്തിക്കും.

Author : ന്യൂസ് ഡെസ്ക്

ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം 'ഹണ്ടി'ന്റെ ടീസര്‍ പുറത്ത്. മെഡിക്കല്‍ കോളേജ് ക്യാമ്പസിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന ചില മരണങ്ങള്‍ക്ക് പിന്നിലെ ദുരൂഹതയെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ഹണ്ട് എന്ന് ടീസര്‍ സൂചന നല്‍കുന്നു. മലയാളത്തില്‍ ഒരുപിടി മികച്ച ആക്ഷന്‍ ക്രൈം ത്രില്ലര്‍ സിനിമകള്‍ ഒരുക്കിയ ഷാജി കൈലാസില്‍ നിന്ന് മറ്റൊരു ഹിറ്റ് സിനിമയാണ് ആരാധകര്‍ ഹണ്ടിലൂടെ പ്രതീക്ഷിക്കുന്നത്. നിഖില്‍ ആന്‍റണിയുടെതാണ് തിരക്കഥ.

അതിഥി രവി, രാഹുൽ മാധവ്, അജ്മൽ അമീർ, അനു മോഹൻ, ചന്തുനാഥ്, രൺജി പണിക്കർ, ഡെയ്ൻ ഡേവിഡ്, നന്ദു, വിജയകുമാർ, ജി.സുരേഷ് കുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായർ, സോനു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

സന്തോഷ് വർമ്മ, ഹരി നാരായണൻ എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതം നല്‍കിയിരിക്കുന്നു. ജാക്സൺ ജോൺസൺ ഛായഗ്രഹണവും അജാസ് മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. കലാസംവിധാനം - ബോബൻ. മേക്കപ്പ് - പി.വി.ശങ്കർ. കോസ്റ്റ്യും - ഡിസൈൻ - ലിജി പ്രേമൻ. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - മനു സുധാകർ. ഓഫീസ് നിർവഹണം - ദില്ലി ഗോപൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - ഷെറിൻ സ്റ്റാൻലി. പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺടോളർ - സഞ്ജു ജെ, പിആര്‍ഒ - വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമിക്കുന്ന ചിത്രം ഓഗസ്റ്റ് ഒമ്പതിന് ഇ ഫോർ എന്റർടൈയ്ൻമെന്റ് തിയേറ്ററുളിലെത്തിക്കും.

SCROLL FOR NEXT