സൂര്യയും ബോബി നേര്‍ക്കുനേര്‍ വരുന്ന സിനിമയാണ് 'കങ്കുവ'. ഓണ്‍-സ്‌ക്രീനില്‍ ഇവര്‍ തമ്മില്‍ ശത്രുത ആണെങ്കിലും ഓഫ്-സ്‌ക്രീനിലെ അവരുടെ സൗഹൃദവും സ്‌നേഹവും വളരെ മനോഹരമാണ്. വാര്‍ത്താ സമ്മേളനത്തില്‍ സൂര്യയും ബോബിയും പരസ്പരം തങ്ങളുടെ സ്‌നേഹം പ്രകടിപ്പിച്ചു.
ഒരു പുതിയ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്നതിനെക്കുറിചുള്ള ചോദ്യത്തിന് ബോബി പ്രതികരിച്ചത് ഇങ്ങനെയാണ്, ''ഞങ്ങളുടെ ഇന്‍ഡസ്ട്രിയും അവരുടെ ഇന്‍ഡസ്ട്രിയും തമ്മില്‍ ഒരു വ്യത്യാസവും ഞാന്‍ കാണുന്നില്ല; രണ്ടും ഒന്നുതന്നെയാണ്.''
'കങ്കുവയ്ക്കായി എന്നെ ആദ്യമായി സമീപിച്ചപ്പോള്‍, അവര്‍ സൂര്യയെ പരാമര്‍ശിച്ച നിമിഷം, സൂര്യയുടെ സിനിമകള്‍ എല്ലായ്‌പ്പോഴും എന്നില്‍ സ്വാധീനം ചെലുത്തുന്നതിനാല്‍ ഞാന്‍ വളരെ ആവേശഭരിതനായി. എന്നിരുന്നാലും, ആ സമയത്ത് കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമായില്ല പിന്നീട്, ഞാന്‍ അവരെ അങ്ങോട്ടു സമീപിച്ച് കഥ ഇഷ്ടപ്പെട്ടതിനാല്‍ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചു', ബോബി കൂട്ടിച്ചേര്‍ത്തു.
ബോബിയെ പ്രശംസിച്ചുകൊണ്ട് സൂര്യയും സംസാരിച്ചു. ''ബോബിയെ കണ്ടതിന് ശേഷം, ഞാന്‍ മറ്റൊരു അമ്മയില്‍ നിന്ന് ഉണ്ടായ സഹോദരന്‍ എങ്ങനെയായിരിക്കുമെന്നു മനസ്സിലാക്കി. കുടുംബത്തോടൊപ്പമുള്ള ആഘോഷങ്ങള്‍ ബോബി ത്യജിച്ചു. അയാള്‍ പണം നോക്കിയില്ല , അനിമല്‍ റിലീസിന് മുമ്പ് തന്നെ, ഈ സിനിമയും അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോബിക് ബോധ്യമുണ്ടായിരുന്നു. ബോബി ഇതൊരു പാന്‍ ഇന്ത്യന്‍ സിനിമയാക്കി. ബോബി സിനിമയെ വലുതാക്കിയിരിക്കുന്നു'', എന്നാണ് സൂര്യ പറഞ്ഞത്.
''ഞാന്‍ സൂര്യയ്ക്ക് വേണ്ടി സിനിമയോട് സമ്മതം പറഞ്ഞു, ഞങ്ങള്‍ സെറ്റില്‍ കണ്ടുമുട്ടിയപ്പോള്‍, എനിക്ക് അദ്ദേഹത്തെ വര്‍ഷങ്ങളായി അറിയാമെന്ന് തോന്നി. ഒരു വലിയ താരമായിരുന്നിട്ടും അദ്ദേഹം വളരെ വിനയാന്വിതനാണ്, ഞങ്ങള്‍ പരസ്പരം ഞങ്ങളുടെ കുടുംബങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു', ബോബി കൂട്ടിച്ചേര്‍ത്തു.
ഇരുവരും തമ്മിലുള ഇത്തരം സംഭാഷണങ്ങളായിരുന്നു പ്രൊമോഷന്റെ പ്രധാന ആകര്‍ഷണം. കങ്കുവ ഒരിക്കല്‍ കൂടി ബോബിയെ ഒരു എതിരാളി അവതാരത്തില്‍ കാണിക്കും. ശിവ സംവിധാനം ചെയ്യുന്ന പിരീഡ് ആക്ഷനര്‍ നവംബര്‍ 14 ന് റിലീസ് ചെയ്യും.