MOVIES

മിനിറ്റിന് 4.35 കോടി, അതും കാമിയോ റോളിന്; ബോളിവുഡ് താരത്തിന്റെ പ്രതിഫലം

അടുത്തിടെ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും പത്താനിലും ടൈഗര്‍ 3യിലും കാമിയോ വേഷത്തില്‍ എത്തിയത് ഇതിന് ഉദാഹരണമാണ്

Author : ന്യൂസ് ഡെസ്ക്

കാമിയോ റോളില്‍ നിരവധി താരങ്ങള്‍ സിനിമകളില്‍ വരുന്നത് പ്രേക്ഷകര്‍ കണ്ടിട്ടുള്ളതാണ്. അടുത്തിടെ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും പത്താനിലും ടൈഗര്‍ 3യിലും കാമിയോ വേഷത്തില്‍ എത്തിയത് ഇതിന് ഉദാഹരണമാണ്. അത്തരത്തില്‍ ഒരു ബ്ലോക് ബസ്റ്റര്‍ സിനിമയില്‍ മറ്റൊരു ബോളിവുഡ് താരം അഭിനയിച്ചിരുന്നു. ആ സിനിമയ്ക്ക് വേണ്ടി മിനിറ്റിന് 4.35 കോടിയാണ് ആ താരം പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ ആണ് എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറിലെ കാമിയോ വേഷത്തിന് വേണ്ടി മിനിറ്റിന് 4.35 കോടി വാങ്ങിയത്. വെറും 8 മിനിറ്റ് മാത്രമായിരുന്നു താരത്തിന്റെ ചിത്രത്തിലെ സ്‌ക്രീന്‍ ടൈം. അതിനായി അജയ് ദേവ്ഗണ്‍ വാങ്ങിയത് 35 കോടി രൂപയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയും എബിപി ലൈവും റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആര്‍ആര്‍ആറില്‍ വിപ്ലവകാരിയായ അല്ലൂരി വെങ്കിട്ടരാമ രാജുവിന്റെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കാമിയോ റോളിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രശംസയാണ് ലഭിച്ചത്. അതേസമയം ഷെയ്താന്‍, മൈദാന്‍ എന്നീ ചിത്രങ്ങളിലാണ് അജയ് ദേവ്ഗണ്‍ അവസാനമായി അഭിനയിച്ചത്. 'ഓര്‍ മേ കഹാ ദം ഥാ', 'സിങ്കം എഗെയിന്‍', 'റെയിഡ് 2' എന്നീ ചിത്രങ്ങളാണ് അജയ് ദേവ്ഗണിന്റേതായി ഇനി റിലീസ് ചെയ്യാനിരിക്കുന്നത്.

SCROLL FOR NEXT