MOVIES

ഫഹദും ചാക്കോച്ചനും ഒപ്പം ജ്യോതിര്‍മയിയും; ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍

കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബോഗയ്ന്‍വില്ല

Author : ന്യൂസ് ഡെസ്ക്


അമല്‍ നീരദ് ചിത്രം ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരാണ് പുതിയ പോസ്റ്ററില്‍ ഉള്ളത്. ട്രിയോ എന്ന തലക്കെട്ടോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഉടന്‍ എത്തുമെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്.

ഇതിന് മുമ്പ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചുകൊണ്ട് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി ശ്രിന്ദ, വീണ നന്ദകുമാര്‍, ഷറഫുദ്ദീന്‍ എന്നിവരുടെ പോസ്റ്ററാണ് പങ്കുവെച്ചത്. നേരത്തെ വന്ന പോസ്റ്ററുകളില്‍ നിന്ന് ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്ന സൂചനയാണ് ലഭിച്ചത്.

ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ് നിര്‍വഹിക്കും. ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബോഗയ്ന്‍വില്ല.




SCROLL FOR NEXT