MOVIES

ഹിന്ദി ചിത്രം 'സന്തോഷ്', ബ്രിട്ടന്റെ ഔദ്യോഗിക ഓസ്കാർ എൻട്രി

പൊലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ചിത്രം ബാഫ്റ്റയാണ് തെരെഞ്ഞെടുത്തത്

Author : ന്യൂസ് ഡെസ്ക്

2025 -ലെ ഓസ്കാർ പുരസ്‌കാരത്തിനുള്ള ബ്രിട്ടന്റെ ഔദ്യോഗിക എൻട്രി ആയി ഹിന്ദി ചിത്രം 'സന്തോഷ്'. പൊലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ചിത്രം ബാഫ്റ്റയാണ് തെരെഞ്ഞെടുത്തത്. സന്ധ്യ സുരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക ഓസ്കാർ എൻട്രിയായി ലാപാത ലേഡീസ് തെരെഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും ഒരു ഹിന്ദി ചിത്രത്തിന് ഇതേ ബഹുമതി ലഭിക്കുന്നത്. ഈ വർഷത്തെ കാൻ ചലച്ചിത്ര മേളയിലും 'സന്തോഷ്' പ്രദർശിപ്പിച്ചിരുന്നു. ഷഹാന ഗോസ്വാമി, സുനിത രാജവാർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.


യുകെയിൽ ഉടനീളം ചിത്രം റിലീസ് ചെയ്യപ്പെട്ടതിനെ അടിസ്ഥാനമാക്കിയാണ് ബ്രിട്ടന്റെ ഔദ്യോഗിക ഓസ്കാർ എൻട്രയായി ചിത്രത്തെ തെരെഞ്ഞെടുത്തത്. മൈക്ക് ഗുഡ്‌റിജ്, അലൻ മാക് അലക്സ്, ജെയിംസ് ബൗഷർ, ബൽത്തസർ ഡെ ഗാനി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

SCROLL FOR NEXT