ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന ചിത്രം ദേവരയുടെ പ്രീ റിലീസ് ഇവന്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് അക്രമം അഴിച്ചുവിട്ട് എന്‍ടിആര്‍ ആരാധകര്‍. പരിപാടി നടക്കേണ്ടിയിരുന്ന വേദി നടന്റെ ആരാധകര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഹൈദരാബാദില്‍ നടക്കേണ്ടിയിരുന്ന പരിപാടിയില്‍ അളവില്‍ കൂടുതല്‍ ജനക്കൂട്ടം എത്തിയതാണ് പ്രശ്‌നമായത്.
ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയ താരങ്ങള്‍ പങ്കെടുക്കേണ്ട പരിപാടിയായിരുന്നു ഇത്. എന്നാല്‍ വേദിയിലേക്ക് ജനക്കൂട്ടം കൂട്ടത്തോടെ എത്തിയതിനെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയത്. അതിന് പിന്നാലെയാണ് ആരാധകര്‍ അക്രമം അഴിച്ചുവിട്ടത്. ഇവര്‍ വേദിയിലെ കസേരകളും മറ്റുമൊക്കെ അടിച്ചുതകര്‍ക്കുയായിരുന്നു.
കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 27 തീയേറ്ററുകളില്‍ എത്തും. ജനതാ ഗാരേജിന് ശേഷം കൊരട്ടല ശിവയും എന്‍ടിആറും ഒരുമിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.
ALSO READ : 'സമുദ്രത്തിൽ ഒരു ദേവരയുണ്ടായാൽ മതി': ദേവരയുടെ പുതിയ ട്രെയ്‌ലർ
ജാന്‍വി കപൂറാണ് ദേവരയില്‍ നായികയായി എത്തുന്നത്. സെയ്ഫ് അലി ഖാന്‍, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരേന്‍, കലൈയരശന്‍, അജയ്,അഭിമന്യു സിംഗ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍. രത്‌നവേലുവാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. യുവസുധ ആര്‍ട്‌സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്കിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലും എത്തും. ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ്.