MOVIES

പുതിയ ചിത്രം പ്രഖ്യാപിച്ച് ചിദംബരം; തിരക്കഥാകൃത്ത് ജിത്തു മാധവന്‍

2025ല്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കെവിഎന്‍ പ്രൊഡക്ഷന്‍സാണ്

Author : ന്യൂസ് ഡെസ്ക്


ചിദംബരം-ജീത്തു മാധവന്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. ചിദംബരമാണ് ചിത്രത്തിന്റെ സംവിധായകന്‍. ജിത്തു മാധവന്‍ തിരക്കഥാകൃത്തും. 2025ല്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കെവിഎന്‍ പ്രൊഡക്ഷന്‍സാണ്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്. അജയന്‍ ചാലിശ്ശേരിയാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചിദംബരം, ജിത്തു മാധവന്‍ എന്നിവര്‍ ഒരുക്കുന്ന ചിത്രമാണിത്. രണ്ട് ചിത്രങ്ങളും 2024ല്‍ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളായിരുന്നു. 200 കോടിക്ക് മുകളിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയത്. ജിത്തു മാധവന്റെ ആവേശം 150 കോടിക്ക് മുകളില്‍ കളക്ട് ചെയ്തു.

ജാന്‍-ഏ-മന്‍ എന്ന ചിത്രത്തിലൂടെയാണ് ചിദംബരം സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. 2021ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ബേസില്‍ ജോസഫ്, ഗണപതി, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു. ചിദംബരവും ഗണപതിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

രോമാഞ്ചം എന്ന ചിത്രത്തിലൂടെയാണ് ജിത്തു മാധവന്‍ സംവിധാന രംഗത്തേക്ക് എത്തുന്നത്. 2023ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, സജിന്‍ ഗോപു എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. ജിത്തു മാധവന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

SCROLL FOR NEXT