Source: Social Media
MOVIES

"വരാനിരിക്കുന്ന തലമുറയ്ക്ക് നേരെ ജൂറി കണ്ണടച്ചു"; സംസ്ഥാന അവാർഡിൽ കുട്ടികളുടെ സിനിമ പരിഗണിക്കാത്തിൽ വിമർശനവുമായി ബാലതാരം ദേവനന്ദ

കുട്ടികൾ നായകന്റെ മക്കൾ ആയി സിനിമയിൽ അഭിനയിച്ചാൽ അത് കുട്ടികളുടെ സിനിമ ആകില്ലെന്ന് ജൂറി ചെയർമാൻ പ്രകാശ് രാജ്

Author : ന്യൂസ് ഡെസ്ക്

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ബാലതാരങ്ങൾക്കും കുട്ടികളുടെ ചിത്രത്തിനും അവാർഡ് നൽകാത്തതിൽ വ്യാപക വിമർശനം. വരാനിരിക്കുന്ന തലമുറയ്ക്ക് നേരെ ജൂറി കണ്ണടച്ചെന്ന് ബാലതാരം ദേവനന്ദ പ്രതികരിച്ചു. പ്രകാശ് രാജ് കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷം ഉണ്ടെന്ന് ദേവനന്ദ. രണ്ടു കുട്ടികൾക്ക് അവാർഡ് നൽകിയിരുന്നുവെങ്കിൽ ഒരുപാട് കുട്ടികൾക്ക് അത് ഊർജം ആയി മാറിയേനെയെന്നും താരം പറഞ്ഞു. കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ. പക്ഷേ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുതെന്നും ദേവനന്ദ പറഞ്ഞു.

കുട്ടികൾക്ക് കൂടുതൽ അവസരം കിട്ടണം എന്നും, അവരും സമൂഹത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ ജൂറി ചെയർമാൻ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷം ഉണ്ട്. എല്ലാ മാധ്യമങ്ങളും, സിനിമ പ്രവർത്തകരും, പൊതു ജനങ്ങളും ഇതും ചർച്ച ചെയ്യണം, അവകാശങ്ങൾ നിഷേധിച്ച് കൊണ്ടല്ല, മാറ്റങ്ങൾ ഉണ്ടാകേണ്ടത്, മാറ്റങ്ങൾക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാൻ കഴിയണം', ദേവനന്ദ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് ദേവനന്ദ ഈ കുറിപ്പ് പങ്കുവെച്ചത്.

അതേസമയം, മികച്ച ബാലതാരത്തിനുള്ള അവാർഡ് നൽകാത്തതിൽ സ്താനാർത്തി ശ്രീക്കുട്ടൻ സിനിമയുടെ സഹാതിരക്കഥാകൃത്ത് ആനന്ദ് മന്മഥൻ പ്രതികരിച്ചിരുന്നു.സ്‌കൂൾ ചലേ ഹം എന്ന സിനിമയുടെ സംവിധായകൻ ശ്രീകാന്തും ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു.

കുട്ടികൾ നായകന്റെ മക്കൾ ആയി സിനിമയിൽ അഭിനയിച്ചാൽ അത് കുട്ടികളുടെ സിനിമ ആകില്ല. ഒരു ചിത്രവും കുട്ടികളുടെ കാഴ്‌ചപ്പാടിൽ പറയുന്നതായി കണ്ടില്ല. അതുകൊണ്ട് ജൂറി സിനിമാ മേഖലയിൽ ഉള്ളവരോട് കുട്ടികളുടെ സിനിമകൾ നിർമ്മിക്കാൻ അപേക്ഷിക്കുന്നു', എന്നായിരുന്നു പ്രകാശ് രാജിന്റെ വാക്കുകൾ. അർഹമായ ചിത്രങ്ങൾ കണ്ടെത്താനാകാത്തതുകൊണ്ടാണ് അവാർഡ് പ്രഖ്യാപിക്കാത്തത് എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ വിശദീകരണം.

SCROLL FOR NEXT