'കാക' സിനിമ 
MOVIES

മാസ് സൂപ്പർവൈസറായി ചിരഞ്ജീവി; 'കാക' ടൈറ്റിൽ ഗ്ലിംപ്സ് പുറത്ത്

മൂന്ന് മിനുട്ട് ദൈർഘ്യമുള്ള ഗ്ലിംപ്സ് ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

മെഗാസ്റ്റാർ ചിരഞ്ജീവിയും സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് 'കാക' എന്ന് പേരിട്ടു. ചിരഞ്ജീവിയുടെ ജന്മദിനം പ്രമാണിച്ചാണ് സിനിമയുടെ ടൈറ്റിൽ ഗ്ലിംപ്സ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഒരു മാസ് എന്റർടെയ്‌നറാകും ചിത്രം എന്നാണ് ഗ്ലിംപ്സ് നൽകുന്ന സൂചന.

മൂന്ന് മിനുട്ട് ദൈർഘ്യമുള്ള ഗ്ലിംപ്സ് ആണ് പുറത്തുവിട്ടിരിക്കുന്നത്. സൂപ്പർവൈസർ സത്യം എന്ന കഥാപാത്രമായാണ് ചിരഞ്ജീവി ചിത്രത്തിൽ എത്തുന്നത്. 2027 ജനുവരി 13ന് സംക്രാന്തി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ ആണ് ഈ ഹൈ വോൾട്ടേജ് എന്റർടെയ്‌നർ നിർമിക്കുന്നത്. കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ നിരവധി വൻകിട പ്രോജക്ടുകൾ നൽകിയതിന് ശേഷം കെവിഎൻ പ്രൊഡക്ഷൻസിന്റെ ആദ്യ തെലുങ്ക് സംരംഭം കൂടിയാണ് ഈ ചിത്രം. മലയാളി നടിമാരായ അനശ്വര രാജനും നിവേത തോമസും ചിത്രത്തിൽ നിർണായക വേഷങ്ങളിൽ എത്തുന്നുണ്ട്.

'വാൾട്ടെയർ വീരയ്യ'യുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം ചിരഞ്ജീവിയും ബോബി കൊല്ലിയും വീണ്ടും ഒന്നിച്ച ഈ ചിത്രത്തിന്റെ സംഘട്ടന രംഗം ഒരുക്കിയത് പ്രശസ്ത സ്റ്റണ്ട് മാസ്റ്റേഴ്സ് രാം-ലക്ഷ്മൺ ടീം ആണ്. സംഗീതം - തമൻ എസ്.

തിരക്കഥാകൃത്തുക്കൾ: കോന വെങ്കട്ട്, കെ ചക്രവർത്തി റെഡ്ഡി, അഡീഷണൽ തിരക്കഥാകൃത്തുക്കൾ: ഹരി മോഹന കൃഷ്ണ, വിനീത് പൊട്‌ലൂരി, ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റർ: ആന്റണി റൂബൻ, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, വിഎഫ്എക്സ് സൂപ്പർവൈസർ: യുഗന്ദർ ടി, സംഭാഷണങ്ങൾ: ഭാനു-നന്ദു, ചീഫ് കോ-ഡയറക്ടർമാർ: ബെല്ലംകൊണ്ട സത്യം, പൂസല രാധാകൃഷ്ണ, കോ-ഡയറക്ടർ: വി. ക്രാന്തി ചക്രവർത്തി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശരണ്യ പൊട്ല, മാർക്കറ്റിങ് - ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി.

SCROLL FOR NEXT