MOVIES

ചിരഞ്ജീവിയുടെ 'കാക്ക'യിൽ നിർണായക വേഷത്തിൽ അനുരാഗ് കശ്യപ്; ആഗോള റിലീസ് ജനുവരി 13ന്

വൻ വിജയമായ 'വാൾട്ടെയർ വീരയ്യ'യ്ക്ക് ശേഷം ചിരഞ്ജീവി - ബോബി കൊല്ലി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് 'കാക്ക'

Author : ന്യൂസ് ഡെസ്ക്

മെഗാസ്റ്റാർ ചിരഞ്ജീവിയും സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ ബോബി കൊല്ലിയും വീണ്ടും ഒന്നിക്കുന്ന 'കാക്ക'യിൽ പ്രധാന വേഷത്തിൽ അനുരാഗ് കശ്യപും. കഥാഗതിയിൽ നിർണായക സ്ഥാനമുള്ള കഥാപാത്രമായാണ് അനുരാഗ് എത്തുന്നതെന്നാണ് സൂചന. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. 2027 ജനുവരി 13ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'കാക്ക' റിലീസ് ചെയ്യും.

സംവിധായകൻ ബോബി കൊല്ലി, അനുരാഗ് കശ്യപിന് തിരക്കഥ വിശദീകരിച്ചു നൽകുന്ന ഷൂട്ടിങ് ലൊക്കേഷൻ ചിത്രം പങ്കുവച്ചുകൊണ്ടാണ് നിർമാതാക്കൾ അദ്ദേഹം സിനിമയുടെ ഭാഗമാകുന്നതായി പ്രഖ്യാപിച്ചത്. ആദിവി ശേഷിന്റെ 'ദ ഡാക്കോയിറ്റ്' എന്ന ചിത്രത്തിലൂടെ അടുത്തിടെയാണ് അനുരാഗ് തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. ഇതിന് പിന്നാലെയാണ് ചിരഞ്ജിവി ചിത്രം എത്തുന്നത്.

2023ൽ പുറത്തിറങ്ങി വൻ വിജയമായ 'വാൾട്ടെയർ വീരയ്യ'യ്ക്ക് ശേഷം ചിരഞ്ജീവി - ബോബി കോല്ലി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് 'കാക്ക'. മലയാളി നടിമാരായ അനശ്വര രാജനും നിവേത തോമസും ചിത്രത്തിൽ നിർണായക വേഷങ്ങളിൽ എത്തുന്നുണ്ട്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ ആണ് ഈ ഹൈ വോൾട്ടേജ് എന്റർടെയ്‌നർ നിർമിക്കുന്നത്. കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ നിരവധി വൻകിട പ്രോജക്ടുകൾ നൽകിയതിന് ശേഷം കെവിഎൻ പ്രൊഡക്ഷൻസിന്റെ ആദ്യ തെലുങ്ക് സംരംഭം കൂടിയാണ് ഈ ചിത്രം.

തിരക്കഥാകൃത്തുക്കൾ: കോന വെങ്കട്ട്, കെ ചക്രവർത്തി റെഡ്ഡി, അഡീഷണൽ തിരക്കഥാകൃത്തുക്കൾ: ഹരി മോഹന കൃഷ്ണ, വിനീത് പൊട്‌ലൂരി, ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റർ: ആന്റണി റൂബൻ, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, വിഎഫ്എക്സ് സൂപ്പർവൈസർ: യുഗന്ദർ ടി, സംഭാഷണങ്ങൾ: ഭാനു-നന്ദു, ചീഫ് കോ-ഡയറക്ടർമാർ: ബെല്ലംകൊണ്ട സത്യം, പൂസല രാധാകൃഷ്ണ, കോ-ഡയറക്ടർ: വി. ക്രാന്തി ചക്രവർത്തി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശരണ്യ പൊട്ല, മാർക്കറ്റിങ് - ഹാഷ്ടാഗ് മീഡിയ.

SCROLL FOR NEXT