അമ്മ ഭരണ സമിതി തെരഞ്ഞെടുപ്പിൽ സിനിമ നടൻമാരായ സ്ഥാനാർഥികൾ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങളിൽ പൊലീസിൽ പരാതി. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജയൻ ചേർത്തലയും, നാസർ ലത്തീഫുമാണ് പരാതിയുമായി സൈബർ പൊലീസിനെ സമീപിച്ചത്.
ഒരു വർഷം മുൻപ് താൻ ജയൻ ചേർത്തലയ്ക്ക് അയച്ച് നൽകിയ ശബ്‌ദ സന്ദേശം ഗ്രൂപ്പിൽ പ്രചരിപ്പിച്ചുവെന്നാണ് നാസർ ലത്തീഫിൻ്റെ പരാതി. എന്നാൽ താനല്ല ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചതെന്നും യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തണമെന്നുമാണ് ജയൻ ചേർത്തലയുടെ പരാതി. രണ്ട് പേരും പരസ്പരം ആരോപണം ഉന്നയിച്ച് ഗ്രൂപ്പിൽ വീഡിയോയും പുറത്തിറക്കി.
അതേസമയം, അമ്മയിൽ തെരഞ്ഞെടുപ്പ് ചൂട് കളം പിടിക്കുകയാണ്. മത്സരിക്കാന്‍ ഒരുങ്ങുന്നവരുടെ പട്ടികയും പുറത്ത് വിട്ടു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്വേത മേനോന്‍, ദേവന്‍ എന്നിവരാണ് മത്സരിക്കുന്നത്. ജയന്‍ ചേര്‍ത്തല, ലക്ഷ്മി പ്രിയ, നാസര്‍ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ബാബുരാജ് പിന്മാറിയതോടെ ഇനി കുക്കു പരമേശ്വരനും രവീന്ദ്രനുമാണ് മത്സരിക്കുന്നത്. ഉണ്ണി ശിവപാല്‍, അനൂപ് ചന്ദ്രന്‍ എന്നിവര്‍ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിക്കും. നടി അന്‍സിബ ഹസന്‍ 'അമ്മ' ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.