തമിഴ് നടന്‍ സൂര്യയെ കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്‍റെ പുതിയ സിനിമയായ കങ്കുവയുടെ പ്രോമോഷന്‍ പരിപാടികള്‍ക്കായി ഡല്‍ഹിയിലെത്തിയ സൂര്യയെ വിമാനത്താവളത്തില്‍ വെച്ചാണ് രമേശ് ചെന്നിത്തല കണ്ടുമുട്ടിയത്. സാമൂഹിക പ്രതിബന്ധതയുള്ള ഒരു നടനും മനുഷ്യനുമാണ് സൂര്യ എന്നതിന് ജയ് ഭീം മാത്രം മതി തെളിവായെന്നും രമേശ് ചെന്നിത്തല എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
നവംബര്‍ 14ന് തീയേറ്ററുളിലെത്തുന്ന കങ്കുവ ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് റിലീസിനൊരുങ്ങുന്നത്. ബോബി ഡിയോള്‍, ദിഷാ പഠാനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീന്‍, യുവി ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജ, വംശി കൃ-ഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപതി എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം ശിവയാണ് സംവിധാനം ചെയ്യുന്നത്.