സാന്ദ്ര തോമസ് Source; Instagram
MOVIES

നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പ്: പത്രിക തള്ളിയതിനെതിരായ ഹര്‍ജി കോടതി തള്ളി, വിധി നിരാശാജനകമെന്ന് സാന്ദ്ര തോമസ്

എറണാകുളം സബ് കോടതിയാണ് ഹര്‍ജി തള്ളിയത്.

Author : ന്യൂസ് ഡെസ്ക്

നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പിലേക്ക് സമര്‍പ്പിച്ച പത്രിക തള്ളിയതിനെ തുടര്‍ന്ന് സാന്ദ്ര തോമസ് സമര്‍പ്പിച്ച ഹര്‍ജി തള്ളി കോടതി. എറണാകുളം സബ് കോടതിയാണ് ഹര്‍ജി തള്ളിയത്. പത്രിക തള്ളിയതിനെതിരെയും വരണാധികാരിക്ക് എതിരെയും രണ്ട് ഹര്‍ജികളാണ് സാന്ദ്ര സമര്‍പ്പിച്ചത്. രണ്ട് ഹര്‍ജികളും കോടതി തള്ളുകയായിരുന്നു.

വിധി നിരാശാജനകമാണെന്ന് സാന്ദ്ര തോമസ് പ്രതികരിച്ചു. "വിധി നിരാശാജനകം. അപ്രതീക്ഷിതം. നിയമവിഗഗ്ധരുമായി ആലോചിച്ച് ഭാവി നടപടികള്‍ സ്വീകരിക്കും", എന്ന് സാന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചു. കോടതി വിധിയെ മാനിക്കുന്നുണ്ടെന്നും താന്‍ പോരാട്ടം തുടരുമെന്നും സാന്ദ്ര പറഞ്ഞു.

കോടതിയെ സമീപിക്കാന്‍ കാരണം ബൈലോ പ്രകാരം തനിക്ക് മത്സരിക്കാനാകും എന്നുള്ളതുകൊണ്ടാണ്. വിധി ഒരിക്കലും തിരിച്ചടിയായി കാണുന്നില്ലെന്നും ഫിലിം ചേംബറിലേക്കും മത്സരിക്കുമെന്നും സാന്ദ്ര അറിയിച്ചു.

സംഘടനയില്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കാണ് സാന്ദ്ര തോമസ് പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ സാന്ദ്രയുടെ ഉടമസ്ഥതയില്‍ ഉള്ള കമ്പനിക്ക് മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി വരണാധികാരി പത്രിക തള്ളുകയായിരുന്നു. തുടര്‍ന്ന് പത്രിക തള്ളിയത് ബൈലോക്ക് എതിരായാണ് എന്ന് ആരോപിച്ച് സാന്ദ്ര കോടതിയെ സമീപിക്കുകയായിരുന്നു.

SCROLL FOR NEXT